പ്ര​വാ​സി പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്ക​ണം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ
Thursday, August 4, 2022 8:17 PM IST
റി​യാ​ദ്: രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്ഘ​ട​ന​ക്ക് ക​രു​ത്തേ​കി​യ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​വ​ർ നാ​ട്ടി​ൽ തി​രി​കെ എ​ത്തു​ന്പോ​ൾ തു​ട​ർ ജീ​വി​ത​ത്തി​നാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ ന​ട​പ്പി​ലാ​ക്കി പു​ന​ര​ധി​വ​സി​പ്പി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി. ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ മൈ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​വും അ​വാ​ർ​ഡ് ദാ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം.​പി.

മി​ക​ച്ച കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ന് മൈ​ത്രി​യു​ടെ കാ​രു​ണ്യ​ശ്രേ​ഷ്ടാ അ​വാ​ർ​ഡ് നാ​സ​ർ പോ​ച്ച​യി​ലി​ന് പ്രേ​മ​ച​ന്ദ്ര​ൻ എം.​പി സ​മ്മാ​നി​ച്ചു. നാ​സ​ർ പോ​ച്ച​യി​ലി​ന് സാ​ദി​ഖ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്വി​ത​ര​ണ​വും ന​ട​ന്നു. സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ബ്ബാ​ർ മ​ഹാ​ത​മ അ ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു, മു​ൻ എം​എ​ൽ​എ ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, കെ.​സി രാ​ജ​ൻ, ഡോ. ​പ്ര​താ​പ​വ​ർ​മ്മ ത​ന്പാ​ൻ, കെ.​ജി. ര​വി, ആ​ർ. രാ​ജ​ശേ​ഖ​ര​ൻ, ഇ​സ്മ​യി​ൽ, കാ​ട്ടൂ​ർ ബ​ഷീ​ർ, റ​ഹ്മാ​ൻ മു​ന​ന്പ​ത്ത്, ഹ​സ​ൻ ക്ലാ​പ്പ​ന, അ​ന്പു​വി​ള സ​ലാ​ഹ്, സാ​ദി​ക്ക്, നാ​സ​ർ മ​രാ​രി​ക്കോ​ട്ടം, ആ​ദി​നാ​ട് നൗ​ഷാ​ദ്, മു​ര​ളി മ​ണ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മു​ൻ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ക്ക​ലും ചി​കി​ത്സാ സ​ഹാ​യ​വി​ത​ര​ണം ന​ട​ന്നു. റ​ഹ്മാ​ൻ മു​ന​ന്പ​ത് സ്വാ​ഗ​ത​വും , ക​ബീ​ർ പാ​വു​ന്പ ന​ന്ദി​യും പ​റ​ഞ്ഞു. സാ​ദി​ഖ് ക​രു​നാ​ഗ​പ്പ​ള്ളി പ​രി​പാ​ടി​ക​ൾ​ക്ക് നേ​ത്യ​ത്വം ന​ൽ​കി.