ലാ​ൽ കെ​യേ​ഴ്സ് കു​വൈ​റ്റ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, August 1, 2022 8:44 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രു​ടെ സം​ഘ​ട​ന​യാ​യ ലാ​ൽ കെ​യേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് ലാ​ൽ കെ​യേ​ഴ്സ് ര​ക്ത​ദാ​ന​ക്യാ​ന്പ് ന​ട​ത്തി​യ​ത്. കു​വൈ​റ്റ് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജാ​ബ്രി​യ ബ്ല​ഡ് ബാ​ങ്കി​ൽ ജൂ​ലൈ 29 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30 മു​ത​ൽ 6.30 വ​രെ ആ​യി​രു​ന്നു ക്യാ​ന്പ്.

ലാ​ൽ കെ​യേ​ഴ്സ് എ​ല്ലാ​മാ​സ​വും ന​ട​ത്തി​വ​രാ​റു​ള്ള ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൂ​ലൈ മാ​സ​ത്തി​ലെ പ​രി​പാ​ടി​യാ​യാ​ണ് ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി​യ​ത്. ക്യാ​ന്പി​ൽ കെ​യേ​ഴ്സി​നൊ​പ്പം സ​ഹ​ക​രി​ച്ച ജോ​യ് ആ​ലു​ക്കാ​സ് അ​സി​സ്റ്റ​ൻ​റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൾ അ​സീ​സി​നെ​യും ബ​ദ​ർ അ​ൽ സ​മ മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യു​ട്ടീ​വ് അ​ബ്ദു​ൾ ഖാ​ദ​റി​നെ​യും ലാ​ൽ കെ​യേ​ഴ്സ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​നോ​ജ് മാ​വേ​ലി​ക്ക​ര, മു​ര​ളി പ​ണി​ക്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​നം ലാ​ൽ കെ​യേ​ഴ്സ് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക്യാ​ന്പി​ൽ നൂ​റോ​ളം ര​ക്ത​ദാ​താ​ക്ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു.