"ഓ​ണം - ഈ​ദ് സം​ഗ​മം 2022' ​ചാ​രി​റ്റി കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, July 26, 2022 7:56 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ണ്‍ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ്(​ട്രാ​ക്ക്) കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 30 നു ​അ​ബാ​സി​യ ഓ​ക്സ്ഫോ​ർ​ഡ് പാ​ക്കി​സ്ഥാ​നി ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന " ​ഓ​ണം - ഈ​ദ് സം​ഗ​മം 2022' ​ന്‍റെ ഭാ​ഗ​മാ​യി ചാ​രി​റ്റി കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ചെ​യ്തു.

അ​ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എ. നി​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രാ​ക്ക് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ചാ​രി​റ്റി കൂ​പ്പ​ണ്‍ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ജ​യ​കൃ​ഷ്ണ കു​റു​പ്പി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്രി​യ​രാ​ജ് പ​രി​പാ​ടി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ര​തീ​ഷ് വ​ർ​ക്ക​ല, പ്ര​ദീ​പ് മോ​ഹ​ന​ൻ നാ​യ​ർ, കൃ​ഷ്ണ രാ​ജ്, അ​ജി​ത്ത്. എം. ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന്ധ​ഓ​ണം - ഈ​ദ് സം​ഗ​മ​ത്തി​ന്‍റെ ചാ​രി​റ്റി കൂ​പ്പ​ണ്‍ പ്ര​സി​ഡ​ന്‍റ് എം.​എ. നി​സാം വ​നി​താ​വേ​ദി​യു​ടെ ട്ര​ഷ​റ​ർ മി​നി ജ​ഗ​ദീ​ഷി​ന് ന​ൽ​കി ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ബൈ​ജു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മോ​ഹ​ന​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.