പാലക്കാടൻ മേള 2022 ഫ്ലൈയർ പ്രകാശനം ചെയ്തു
Sunday, July 24, 2022 12:34 PM IST
സലിം കോട്ടയിൽ
കുവൈറ്റ് : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) സെപ്റ്റംബർ 22, 23 തിയതികളിൽ വച്ച് അബാസിയ ആസ്പയർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പാലക്കാടൻ മേള ഓണാഘോഷം 2022 ന്റെ ഫ്ലൈയർ പ്രകാശനം ചെയ്തു.

പ്രസിഡന്‍റ് സുരേഷ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൽപക് രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി കൺവീനറും ആയ പി.എൻ കുമാർ പ്രകാശന കർമ്മം നിർവ്വഹിച്ചു.

യോഗത്തിൽ വേണു അലനല്ലൂർ സ്വാഗതം പറഞ്ഞു. പ്രേംരാജ് , ബിജു സി.പി., സക്കീർ പുതുനഗരം, ജിജു മാത്യു, സുരേഷ് കുമാർ , സുധീർ , നൗഷാദ്, ഷാജു തീത്തുണ്ണി, ഹരീഷ് ഹസൻ , രാജീവ് ചുണംപ്പറ്റ , ശ്രീജു കുമാർ , സംഗീത് എന്നിവർ പ്രസംഗിച്ചു.