കേ​ളി ഏ​രി​യ സ​മ്മേ​ള​നം: ആ​റാ​മ​ത് അ​സീ​സി​യ ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Thursday, July 7, 2022 1:14 AM IST
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ആ​റാ​മ​ത് അ​സീ​സി​യ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. അ​സീ​സി​യ മ​നാ​ഹ് യൂ​ണി​റ്റ് പ​രി​ധി​യി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് അ​രി​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സു​ധീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഹ​സ​ൻ പു​ന്ന​യൂ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ഷാ​ജി റ​സാ​ഖ് ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ല​ജീ​ഷ് , സു​ഭാ​ഷ് എ​ന്നി​വ​രും ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ വി​വി​ധ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റി​യാ​ദി​ലെ പ്ര​മു​ഖ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ജൂ​ലൈ 14ന് ​ഏ​ക​ദി​ന സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്, ജൂ​ലൈ 22 ന് ​ആ​നു​കാ​ലി​ക വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും പ്ര​വാ​സി​ക​ൾ​ക്കാ​യി നോ​ർ​ക്കാ ര​ജി​സ്ട്രേ​ഷ​നും ന​ട​ത്തു​മെ​ന്നും സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ല​ജീ​ഷ് ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.