ഗ​ഫൂ​ർ മൂ​ടാ​ടി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Wednesday, July 6, 2022 12:44 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: അ​ന്ത​രി​ച്ച പ്ര​മു​ഖ ഫോ​ട്ടോ​ജേ​ർ​ണ​ലി​സ്റ്റ് ഗ​ഫൂ​ർ മൂ​ടാ​ടി​ക്ക് ആ​ദാ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് കു​വൈ​റ്റി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ ഒ​ത്തു​ചേ​ർ​ന്നു. കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​റ്റാ​ണ് അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

ഗ​ഫൂ​ർ മൂ​ടാ​ടി​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​മു​ണ്ടാ​ക്കി​യ ദുഃ​ഖ​വും വേ​ദ​ന​യു​മാ​ണ് അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​ങ്കു​വ​ച്ച​ത്. ഫോ​ട്ടോ​ഗ്രാ​ഫി രം​ഗ​ത്തു ആ​ളു​ക​ളും ടെ​ക്നോ​ള​ജി​യും കു​റ​വാ​യി​രു​ന്ന ആ​ദ്യ​കാ​ല​ത്ത് കു​വൈ​റ്റി​ലെ സം​ഘ​ട​ന പ​രി​പാ​ടി​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഗ​ഫൂ​ർ മൂ​ടാ​ടി. ന്യൂ​സ് ഫോ​ട്ടോ​ഗ്രാ​ഫി​യു​ടെ മ​ർ​മം അ​റി​ഞ്ഞ തി​ക​ഞ്ഞ പ്ര​ഫ​ഷ​ന​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും നേ​താ​ക്ക​ൾ അ​നു​സ്മ​രി​ച്ചു.

കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ഗ​ഫൂ​ർ മൂ​ടാ​ടി കൂ​ട്ടാ​യ്മ​യു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം സം​ഘ​ട​ന​ക്കും കു​വൈ​റ്റി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് മു​നീ​ർ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ത്താ​ർ കു​ന്നി​ൽ അ​നു​സ്മ​ര​ണ​കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, ഹം​സ പ​യ്യ​ന്നൂ​ർ, ഖ​ലീ​ൽ സു​ബൈ​ർ, ബാ​ബു​ജി ബ​ത്തേ​രി, ജെ ​സ​ജി, ചെ​സ്‌​സി​ൽ രാ​മ​പു​രം , അ​ബ്ദു​ൽ ഹ​മീ​ദ് കേ​ളോ​ത്ത് , പി ​ടി ശ​രീ​ഫ്, സ​ലിം​രാ​ജ്, മു​കേ​ഷ്, ബ​ഷീ​ർ ബാ​ത്ത, അ​ണി​യ​ൻ​കു​ഞ്ഞ് പാ​പ്പ​ച്ച​ൻ, ഇ​ബ്രാ​ഹിം കു​ന്നി​ൽ, സു​ധ​ൻ ആ​വി​ക്ക​ര, മു​ബാ​റ​ക് ക​ന്പ്ര​ത്, ജെ​ൻ​സ​ണ്‍, ഷ​ബീ​ർ മ​ണ്ടോ​ളി, റി​ജി​ൽ​രാ​ജ് , ഹ​ബീ​ബ് മു​റ്റി​ച്ചൂ​ർ, റാ​ഫി ക​ല്ലാ​യി, എ​ൻ​ജി​നീ​യ​ർ ജോ​സ​ഫ് പ​ണി​ക്ക​ർ, സി ​കെ ന​ജീ​ബ്, മു​സ്ത​ഫ, ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത്, അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യ​ൽ, ഷ​ഫാ​സ് അ​ഹ​മ്മ​ദ്, എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, ശാ​ഹു​ൽ ബേ​പ്പൂ​ർ, അ​ക്ബ​ർ വ​യ​നാ​ട്, ഷാ​ജ​ഹാ​ൻ അ​ബ്ദു​ൾ ഹ​മീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നി​ൽ കെ ​ന​ന്പ്യാ​ർ സ്വാ​ഗ​ത​വും നി​ജാ​സ് കാ​സിം ന​ന്ദി​യും പ​റ​ഞ്ഞു.