ബലി പെരുന്നാള്‍; യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു
Thursday, June 30, 2022 3:12 PM IST
ദുബായി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍. നാലു ദിവസത്തെ അവധിയായിരിക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുക. ജൂലൈ എട്ടു മുതല്‍ 11 വരെയാണ് അവധി ലഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ്എഎച്ച്ആര്‍) അറിയിച്ചു.

ജൂലൈ 12ന് സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ദുല്‍ ഹജ് മാസപ്പിറവി ബുധനാഴ്ച സൗദി അറേബ്യയില്‍ ദര്‍ശിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ്(ജൂണ്‍ 30)ണ് മാസത്തിലെ ആദ്യ ദിവസം. ജൂലൈ ഒമ്പതിനാണ് ബലി പെരുന്നാള്‍. സ്വകാര്യ മേഖലയുടെ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.