അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു
Wednesday, June 29, 2022 11:58 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ. അമീർ അഹ്മദിന്‍റെ മാതാവ് ചെങ്ങണോത്ത് ആയിഷ അഹ്മദ് (81) നിര്യാതയായി. മാഹി പെരിങ്ങാടി ക്രെസന്‍റ് പരേതനായ അഹ്മദ് ഇസ്മായിലിന്‍റെ ഭാര്യയാണ്.

മറ്റു മക്കൾ: നാസിർ അഹ്മദ് (മാഹി), മുനീർ അഹ്മദ് (കുവൈറ്റ്), സമീർ അഹ്മദ് (കണ്ണൂർ), സുമിയ സലീം (സൗദി), നസ്റീൻ സുനൈദ് (കണ്ണൂർ). മരുമക്കൾ: പി.സി. സലീം (സൗദി), സി.പി. സുനൈദ് (കണ്ണൂർ), മുനീറ, ഡോ. തസ്നീം, ജസീന, നഷീദ.