പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ
Thursday, June 23, 2022 11:15 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ്യ - സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി അ​ഡ്വ. ജി.​ആ​ർ അ​നി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ബു​ദാ​ബി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​യു​ടെ വി​ൽ​പ​ന കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​പ്ലൈ​കോ എ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ നാ​ണ്യ​വി​ള​ക​ൾ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. വി​പ​ണി​യി​ൽ സ​ർ​ക്കാ​ർ നേ​രി​ട്ട് ഇ​ട​പെ​ട്ട് ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ഫ​ലം ല​ഭ്യ​മാ​ക്കു​ന്ന​ത് ഉ​റ​പ്പു വ​രു​ത്താ​നാ​ണ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള സം​സ്ഥാ​ന സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്റ്റ​റു​മാ​യ ഡോ. ​സ​ഞ്ജീ​ബ് പ​ട് ജോ​ഷി​യും, ശ​ബ​രി പ്രീ​മി​യം ടീ ​യു​ടെ ജി​സി​സി​യി​ലെ അം​ഗീ​കൃ​ത വി​ത​ര​ണ​ക്കാ​രാ​യ ബി - ​ഫ്ര​ഷ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​വി. അ​ബ്ദു​ൾ നി​സാ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ ന​ഷീം എ.​എ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.