ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ദ് കു​വൈ​റ്റ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Tuesday, June 14, 2022 6:59 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സാ​വ്, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​നോ​ടാ​നു​ബ​ന്ധി​ച്ചു ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ദ് കു​വൈ​റ്റ് ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ ന​ട​ത്തി.

മേ​യ് 20ന് ​ന​ട​ത്തി​യ ആ​ദ്യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​പ​ങ്കാ​ളി​ത്തം കാ​ര​ണ​മാ​യി ര​ണ്ടാ​മ​തൊ​രു ക്യാ​ന്പു​കൂ​ടി ജൂ​ണ്‍ 10ന് ​ന​ട​ത്തു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ര​ക്ത​സ​മ്മ​ർ​ദ്ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്റ്റ്റോ​ൾ, ലി​വ​ർ സ്ക്രീ​നിം​ഗ് ടെ​സ്റ്റ്, കി​ഡ്നി സ്ക്രീ​നിം​ഗ് ടെ​സ്റ്റ്, ഡോ​ക്ട​ർ ക​ണ്‍​സ​ൾ​റ്റേ​ഷ​ൻ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ട​ത്തി.

വി​വി​ധ ക്യാ​ന്പു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള​ട​ക്കം മു​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്ര​ദ​മാ​യി.
ആ​ദ്യ ക്യാ​ന്പി​ൽ ഇ​എ​ൻ​ടി സ്പ​ഷ്യ​ലി​സ്റ്റ് ഡോ. ​സൗ​മ്യ ആ​ർ ഷെ​ട്ടി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് മാ​വേ​ലി​ക്ക​ര, ഉ​ടു​പ്പി മ​ണ്‍​ഡ​ൽ റോ​ട്ട​റി​ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ് നാ​ഗ​രാ​ജ് ത​ന്ത്രി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഡോ. ​അ​നു​രാ​ഗ് ഗി​രി​ജ വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​പി​പി പ്ര​സി​ഡ​ന്‍റ് ബി​നോ​യ് സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ വി. ​മേ​നോ​ൻ സം​സാ​രി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജ് ഭ​ൻ​ഡാ​രി സ്വാ​ഗ​ത​വും, സ്ത്രീ​ശ​ക്തി ക​ണ്‍​വീ​ന​ർ ര​ശ്മി ന​വീ​ൻ ന​ന്ദി​യും രേ​ഖ​പെ​ടു​ത്തി.