പ്രതിവാര ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു
Tuesday, May 24, 2022 11:30 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസ് മെയ് 25 ബുധനാഴ്ച കുവൈറ്റ് സിറ്റിയിലെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ രാവിലെ 11:00 മുതൽ 12:00 വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രാവിലെ 10 മണി മുതൽ ഔട്ട്‌സോഴ്‌സിംഗ് സെന്‍ററിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. പൂര്‍ണ്ണ വാക്സിന്‍ സ്വീകരിച്ച പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓപ്പൺ ഹൗസിൽ പങ്കെടുക്കാം.പരാതികളോ അന്വേഷണങ്ങളോ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പർ, വിലാസം എന്നിവ സഹിതം [email protected] ഇമെയില്‍ വിലാസത്തിലേക്ക് അയക്കണമെന്ന് എംബസ്സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.