കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്റ്റ് കമ്മിറ്റി അനുശോചിച്ചു
Monday, May 16, 2022 12:18 PM IST
മനാമ: ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്റ്റ് കമ്മിറ്റി അനുശോചിച്ചു. കെസിഎ ഹാളിൽ കൂടിയ അനുശോചന സംഗമത്തിൽ കെപിഎ പ്രസിഡന്‍റ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ആധുനിക യുഎഇ യുടെ നിർമാണത്തിലും ഇന്ത്യും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിനും കൂടുതൽ ഊർജ്ജം നൽകിയ നേതാവുമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെന്നു അനുശോചന പ്രമേയത്തിൽ അറിയിച്ചു.