കോ​വി​ഡ് ലം​ഘ​നം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Tuesday, January 18, 2022 1:18 AM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കു​വൈ​റ്റ് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഇ​ള​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന.

പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ക​ട​ക​ൾ നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി. ആ​രോ​ഗ്യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ട​യു​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഫീ​ൽ​ഡ് ടൂ​ർ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ