കൗ​മാ​ര​ക്കാ​രു​ടെ വാ​ക്സി​നേ​ഷ​ൻ: പ്ര​വാ​സി കു​ട്ടി​ക​ൾ​ക്ക് കോ​വി​ഷീ​ൽ​ഡ് ന​ൽ​ക​ണം
Monday, January 17, 2022 8:10 PM IST
കു​വൈ​റ്റ് സി​റ്റി: 15 നും 18 ​നും ഇ​ട​ക്ക് പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വി​ഡ് -19 പ്ര​തി​രോ​ധ വാ​ക്സി​നാ​യി പ്ര​വാ​സി കു​ട്ടി​ക​ൾ​ക്ക് കോ​വി​ഷീ​ൽ​ഡ് ന​ൽ​കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് കു​വൈ​റ്റ് കെ ​എം​സി​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് കൗ​മാ​ര​ക്കാ​ർ​ക്ക് കോ​വാ​ക്സി​ൻ മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്.

കു​വൈ​റ്റ് അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച പ്ര​തി​രോ​ധ വാ​ക്സി​ൻ പ​ട്ടി​ക​യി​ൽ കോ​വാ​ക്സി​ൻ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. ഓ​ക്സ്ഫോ​ർ​ഡ് ശ്രേ​ണി​യി​ൽ​പ്പെ​ടു​ന്ന കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സ്വീ​കാ​ര്യം. ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി കു​ട്ടി​ക​ളാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ലു​ള്ള​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ 15 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പോ​ലും വാ​ക്സി​ൻ ന​ൽ​കി ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ച് പോ​കാ​ൻ കാ​ത്തി​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ടി​യ​ന്തി​ര​മാ​യി കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ന​ൽ​ക​ണം. ഇ​തി​നാ​യി സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്തി​ര ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്ന് കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ് റ​ഉൗ​ഫ് മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് ഹ​മ​ദാ​നി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള മു​ഖ്യ മ​ന്ത്രി, ആ​രോ​ഗ്യ മ​ന്ത്രി, കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ്, പ്ര​തി​പ​ക്ഷ ഉ​പ നേ​താ​വ് എ​ന്നി​വ​ർ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ