കല കുവൈറ്റ് പ്രതിഷേധിച്ചു
Tuesday, January 11, 2022 5:49 PM IST
കുവൈറ്റ് സിറ്റി: ഇടുക്കി പൈനാവ് ഗവൺമെന്‍റ് എൻജിനിയറിംഗ് കോളജിലെ അവസാന വർഷ വിദ്യാർഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്‍റെ കൊലപാതകത്തിൽ കേരള ആര്‍ട്ട് ലവേഴ്സ് അസോസയേഷന്‍, കല കുവൈറ്റ് പ്രതിഷേധിച്ചു.

സമാധാനന്തരീക്ഷം നിലനിൽക്കേണ്ട വിദ്യാലയങ്ങളെ കലാപകേന്ദ്രങ്ങളാക്കി മാറ്റാനും സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാനുമുള്ള യുഡിഫ് - ബിജെപി നീക്കത്തിനെതിരെ ജനങ്ങൾ നിതാന്ത ജാഗ്രത പാലിക്കണമെന്നും നിരപരാധികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു.

സലിം കോട്ടയിൽ