സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; അ​ഞ്ച് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
Saturday, December 4, 2021 7:32 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ബി​ഷ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​ബി​റും, ഭാ​ര്യ ശ​ബ്‌​ന (36), മ​ക്ക​ളാ​യ ലൈ​ബ (7), സ​ഹ (5), ലു​ത്ഫി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ജു​ബൈ​ലി​ൽ നി​ന്ന് ജി​സാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ ബി​ഷ​ക്ക​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ലേ​ക്ക് മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ചു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ച​താ​യാ​ണ് വി​വ​രം. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ൽ റെ​യ്‌​ൻ ജ​ന​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.