സീസണൽ ഫ്ലൂ പാക്കേജ് അവതരിപ്പിച്ച്​ മെട്രോ മെഡിക്കൽ ഗ്രൂപ്പ്
Friday, December 3, 2021 7:37 PM IST
കുവൈറ്റ്​ സിറ്റി: ആറാം വാർഷികത്തോടനുബന്ധിച്ച്​ മെട്രോ മെഡിക്കൽ ഗ്രൂപ്പിനു​ കീഴിലുള്ള ആശുപത്രികളിൽ ആകർഷകമായ സീസണൽ ഫ്ലൂ പാക്കേജ് അവതരിപ്പിച്ചു.

ആന്‍റി ബയോട്ടിക് മരുന്നുകളും സൗജന്യ ഫോളോഅപ് പരിശോധനയും ഉൾപ്പെടുന്ന പന്ത്രണ്ടിന പാക്കേജിന്​ തുടക്കത്തിൽ തന്നെ വൻ സ്വീകാര്യത ലഭിച്ചതായി മെട്രോ മാനേജ്‌മെന്‍റ് അറിയിച്ചു.

പന്ത്രണ്ടാം മാസത്തിൽ 12 ദീനാറിന്​ 12 സേവനങ്ങൾ എന്നതാണ് മെട്രോ മെഡിക്കൽ കെയറി​ന്‍റെ സീസണൽ ഫ്ലൂ പാക്കേജിന്‍റെ പരസ്യവാചകം. ഡോക്ടർ കൺസൾട്ടേഷൻ, സിബിസി, എഇസി, ആർബിസി എന്നീ ലാബ് ടെസ്​റ്റുകൾ, വൈറ്റൽ ചെക്കപ്പ് (ബ്ലഡ്​ പ്രഷർ, ഓക്​സിജൻ സാച്ചുറേഷൻ, പൾസ്​) നെബുലൈസേഷൻ, ആന്‍റിബയോട്ടിക്, അനൽജെസിക് മരുന്നുകൾ, കഫ്‌ സിറപ്പ്, ആന്‍റി അലർജിക്​ മെഡിസിൻ എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്.

ആറുമുതൽ പത്തുവരെ ദിവസങ്ങൾക്കുള്ളിൽ ഫോളോ അപ് പരിശോധനയും സൗജന്യമായിരിക്കും. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ആറാം വാർഷിക സമ്മാനമായി ഇത്തരമൊരു ഓഫർ അവതരിപ്പിച്ചതെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സിഇഒയുമായ മുസ്തഫ ഹംസ പറഞ്ഞു.

വിവിധ മരുന്നു കമ്പനികളുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ, സാൽമിയ ന്യൂ മെട്രോ മെഡിക്കൽ കെയർ, സൂപ്പർ മെട്രോ എന്നിവിടങ്ങളിൽ ഒമ്പതര ദീനാറിന്​ പി.സി.ആർ പരിശോധന നടത്താമെന്നും​ മെട്രോ മാനേജ്​മെന്‍റ്​ അറിയിച്ചു.

ബന്ധുക്കളുടെ മരണം പോലെയുള്ള അടിയന്തരാവശ്യങ്ങൾക്ക്​ പോകുന്നവർ രേഖകൾ ഹാജരാക്കിയാൽ​ എമർജൻസി പിസിആർ പരിശോധന ഫലം നാല്​ മണിക്കൂറിനുള്ളിൽ ലഭ്യമാക്കും.

നാട്ടിൽ പോയി തിരിച്ചുവരുന്നവർക്ക്​ രണ്ട്​ പിസിആർ 18 ദീനാറിന്​ നടത്താവുന്നതാണ്​. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുകയാണെങ്കിൽ വിമാനത്താവളത്തിലും ഈ സൗകര്യം ലഭ്യമാക്കും.

വിവരങ്ങൾക്ക്​ 220 220 20 .

സലിം കോട്ടയിൽ