കു​വൈ​റ്റി​ലെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് താ​രി​ഖ് അ​ൽ മി​സ്റം
Friday, December 3, 2021 12:12 AM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് താ​രി​ഖ് അ​ൽ മി​സ്റം പ്ര​സ്താ​വി​ച്ചു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​മ​ദ് ജാ​ബ​ർ അ​ൽ അ​ലി അ​ൽ സ​ബാ​ഹി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മി​നി​സ്റ്റീ​രി​യ​ൽ ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ഗോ​ള ത​ല​ത്തി​ലെ കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും രാ​ജ്യ​ത്ത് ആ​വ​ശ്യ​മാ​യ മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​താ​യും താ​രി​ഖ് വ്യ​ക്ത​മാ​ക്കി. കു​വൈ​റ്റി​ലെ ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച് യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബേ​സി​ൽ അ​ൽ ഹ​മൂ​ദ് അ​ൽ സ​ബ വി​ശ​ദീ​ക​രി​ച്ചു.

ഒ​മി​ക്രോ​ണ്‍ കോ​വി​ഡ് വ​ക​ഭേ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​ഗ്ര​ത ശ​ക്തി​പ്പെ​ടു​ത്താ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വി​ദേ​ശ​ത്ത് നി​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ യാ​ത്രാ​ച​രി​ത്രം ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച പ്രോ​ട്ടോ​ക്കോ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ധി​കൃ​ത​രോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത് ര​ണ്ടാ​മ​ത്തെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ആ​റു​മാ​സം പി​ന്നി​ട്ടാ​ൽ മു​ൻ​കൂ​ർ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ഇ​ല്ലാ​തെ ത​ന്നെ എ​ല്ലാ​വ​ർ​ക്കും ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ക്കാം. വൈ​റ​സ് വ്യാ​പ​നം വീ​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ ഉ​ട​ൻ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചു. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് മാ​ത്ര​മാ​ണെ​ന്നും പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ സാ​മു​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും മാ​സ്ക്കു​ക​ൾ ധ​രി​ക്ക​ണ​മെ​ന്നും താ​രി​ഖ് അ​ൽ മി​സ്റം പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ