ഫോ​ർ സ്കി​ൽ​സ് ട്രെ​യ്നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ര​ണ്ടാം വാ​ർ​ഷി​ക സ​മ്മേ​ള​നം
Friday, December 3, 2021 12:11 AM IST
ഫു​ജൈ​റ: ഫോ​ർ സ്കി​ൽ​സ് ട്രെ​യ്നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​വും പു​തു​താ​യി ആ​രം​ഭി​ച്ച വെ​ബ് സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ന​വും ന​ട​ത്തി. മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റും, എ​ഴു​ത്തു​കാ​ര​നു​മാ​യ ഡ​ഗ്ള​സ് ജോ​സ​ഫ് വെ​ബ് സൈ​റ്റ് ലോ​ഞ്ചിം​ഗ് നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് പി.​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നും, ജോ​ലി​ക്കു​മാ​യി പോ​കു​ന്ന​വ​ർ​ക്കു​ള്ള ഐ​എ​ൽ​ടി​എ​സ്, ഒ​ഇ​ടി, സാ​റ്റ് തു​ട​ങ്ങി​യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ്രാ​വീ​ണ്യം അ​ള​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ഫോ​ർ സ്കി​ൽ​സ് ന​ൽ​കി വ​രു​ന്ന​താ​യി ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് പി.​വി. ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലെ മി​ക​വ് അ​വ​സ​ര​ങ്ങ​ളു​ടെ താ​ക്കോ​ലാ​ണെ​ന്ന് മു​ഖ്യാ​ഥി​തി​യാ​യി​രു​ന്ന ഡ​ഗ്ല​സ് പ​റ​ഞ്ഞു. ഭാ​ഷ പ​രി​ശീ​ല​ന​ത്തി​ൽ ഫോ​ർ സ്കി​ൽ​സ് പു​ല​ർ​ത്തു​ന്ന പ്രൊ​ഫ​ഷ​ണ​ൽ സ​മീ​പ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫോ​ർ സ്കി​ൽ​സ് അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, വി​ശി​ഷ്ടാ​തി​ഥി ഫു​ജൈ​റ ഇ​ന്ത്യ​ൻ സ്കൂ​ൾ സൂ​പ്പ​ർ​വൈ​സ​ർ രാ​ജേ​ഷ് ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഡ​ഗ്ല​സ് ജോ​സ​ഫ്