താ​യ് ലൻഡി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​താ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്സ്
Wednesday, December 1, 2021 10:09 PM IST
കു​വൈ​റ്റ് സി​റ്റി : താ​യ് ലൻഡി​ലെ ബാ​ങ്കോ​ക്കി​ലേ​ക്കു​ള്ള വാ​ണി​ജ്യ വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​താ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് അ​റി​യി​ച്ചു. ആ​ഴ്ച​യി​ൽ നാ​ല് വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക​യെ​ന്ന് വൈ​റ്റ് എ​യ​ർ​വേ​യ്സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫ​യേ​സ് അ​ൽ എ​നെ​സി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് നി​ന്നും ടൂ​റി​സ്റ്റു​ക​ൾ ഏ​റെ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണ് ബാ​ങ്കോ​ക്ക്. വാ​ണി​ജ്യ വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തെ​ന്ന് കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ബൊ​ട്സ്വാ​ന, സിം​ബാ​ബ്വെ, മൊ​സാം​ബി​ക്, ല​സൂ​ട്ടു, എ​സ്വ​തീ​നി, സാം​ബി​യ, മ​ലാ​വി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യോ​മ​ഗ​താ​ഗ​ത വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ജ​നി​ത​ക​മാ​റ്റം വ​ന്ന വ്യാ​പ​ന​ശേ​ഷി കൂ​ടി​യ വൈ​റ​സ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യും ജാ​ഗ്ര​ത​യോ​ടെ​യും വ്യോ​മ ഗ​താ​ഗ​തം ന​ട​ത്തു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു.


സ​ലിം കോ​ട്ട​യി​ൽ