ഇ​ന്തോ ഖ​ത്ത​ർ സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന്‍റെ വേ​റി​ട്ട വേ​ദി​യാ​യി പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങ്
Monday, November 29, 2021 10:05 PM IST
ദോ​ഹ: ഖ​ത്ത​ർ സ​ഹ​മ​ന്ത്രി​യും മു​ൻ സാം​സ്കാ​രി​ക മ​ന്ത്രി​യു​മാ​യ ഡോ. ​ഹ​മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ കു​വാ​രി​യു​ടെ അ​ലാ ഖ​ദ് രി ​അ​ഹ് ലി​ൽ അ​സം എ​ന്ന കൃ​തി​യു​ടെ മ​ല​യാ​ള വി​വ​ർ​ത്ത​ന​മാ​യ ഒ​രു അ​റ​ബ് ന​യ​ത​ന്ത്ര​ജ്ഞ​ന്‍റെ സാം​സ്കാ​രി​ക വി​ചാ​ര​ങ്ങ​ൾ എ​ന്ന പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങ് ഇ​ന്തോ ഖ​ത്ത​ർ സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന്‍റെ വേ​റി​ട്ട വേ​ദി​യാ​യി. ഖ​ത്ത​റി​ന്‍റെ സാം​സ്കാ​രി​ക ആ​സ്ഥാ​ന​മാ​യ ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങ് ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രാം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന അ​റ​ബ്, ഇ​ന്ത്യ​ൻ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വേ​ദി​യാ​യ സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യും ക​താ​റ​യും സം​യു​ക്ത​മാ​യാ​ണ് സ​വി​ശേ​ഷ​മാ​യ പ്ര​കാ​ശ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ​നാ​യ ന​യ​ത​ന്ത്ര​ജ്ഞ​നും സാ​മൂ​ഹ്യ സാം​സ്കാ​രി​ക വ്യ​ക്തി​ത്വ​വു​മാ​യ ഡോ. ​ഹ​മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ കു​വാ​രി​യു​ടെ അ​റ​ബി​യി​ലു​ള്ള അ​ലാ ഖ​ദ്രി അ​ഹ് ലി​ൽ അ​സ്മ്’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ഏ​ഴാ​മ​ത്തെ ഭാ​ഷാ പ​രി​ഭാ​ഷ​യാ​ണ് മ​ല​യാ​ള​ത്തി​ൽ ഒ​രു അ​റ​ബ് ന​യ​ത​ന്ത്ര​ജ്ഞ​ന്‍റെ സാം​സ്കാ​രി​ക വി​ചാ​ര​ങ്ങ​ൾ’ എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്. ദോ​ഹ​യി​ലെ എ​ഴൂ​ത്തു​കാ​ര​നും വി​വ​ർ​ത്ത​ക​നു​മാ​യ ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ മൊ​ഴി​മാ​റ്റം ന​ട​ത്തി​യ പു​സ്ത​കം കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ് ലാ​മി​ക് പ​ബ്ളി​ഷിം​ഗ് ഹൗ​സാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ക​താ​റ ജ​ന​റ​ൽ സ​ർ​വീ​സ് വി​ഭാ​ഗം മാ​നേ​ജ​ർ ഹു​സൈ​ൻ അ​ൽ ബാ​കി​ർ ഇ​ന്ത്യ​ൻ അാം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ലി​ന് ആ​ദ്യ പ്ര​തി ന​ൽ​കി പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള നൂ​റ്റാ​ണ്ടു​കാ​ല​ത്തി​ന്‍റെ സൗ​ഹൃ​ദ തു​ട​ർ​ച്ച​യാ​വാം ഖ​ത്ത​റി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പു​സ്ത​ക​ത്തി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ​യെ​ന്ന് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി സം​സാ​രി​ച്ച ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ പ​റ​ഞ്ഞു. ഖ​ത്ത​റി​ന്‍റെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വു​മെ​ല്ലാം കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​രി​ലെ​ത്താ​ൻ പു​സ്ത​കം സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

വി​വ​ർ​ത്ത​ക​ൻ ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ല​ക്ഷ​ണ​മൊ​ത്ത അ​റ​ബി​യി​ലു​ള്ള ഹു​സൈ​ന്‍റെ പ്ര​സം​ഗം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​നാ​ളു​ക​ളു​ടേ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ഗ്ര​ന്ഥ​കാ​ര​ൻ ഡോ. ​ഹ​മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ കു​വാ​രി ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഒ​ഴു​ക്കു​ള്ള അ​റ​ബി ഭാ​ഷ​യി​ലു​ള്ള വി​വ​ർ​ത്ത​ക​ന്‍റെ മ​നോ​ഹ​ര​മാ​യ സം​സാ​ര​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യും പു​സ്ക​ത്തി​ന്‍റെ വൈ​കാ​രി​ക ത​ല​ങ്ങ​ൾ ഹു​സൈ​ന്‍റെ പേ​ന​യി​ൽ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ചെ​യ്തു.​പ്ര​സാ​ധ​ക​രാ​യ ഇ​സ്ലാ​മി​ക് പ​ബ്ലി​ഷിം​ഗ് ഹൗ​സ് ഡ​യ​റ​ക്ട​ർ ഡോ. ​കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി ഓ​ണ്‍​ലൈ​ൻ വ​ഴി ച​ട​ങ്ങി​ൽ സാം​സാ​രി​ച്ചു.
സി​ഐ​സി പ്ര​സി​ഡ​ന്‍റും സാം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ കെ.​ടി അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഖ​ത്ത​റി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രാ​യ എം.​എ​സ് അ​ബ്ദു​ൽ സാ​ഖ്, ഫ​സ്ലു റ​ഹ്മാ​ൻ കൊ​ടു​വ​ള്ളി, ഡോ. ​താ​ജ് ആ​ലു​വ, മു​ഹ​മ്മ​ദ​ലി ശാ​ന്ത​പു​രം, അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഫൈ​സ​ൽ അ​ബൂ​ബ​ക്ക​ർ, സ​ലിം ഹ​മ​ദാ​നി, ഹാ​രി​സ് ബാ​ലു​ശേരി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

ഖ​ത്ത​ർ ഓ​ഥേ​ർ​സ് ഫോ​റം പ​സി​ഡ​ന്‍റും സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​റു​മാ​യ മ​ർ​യം യാ​സി​ൻ അ​ൽ ഹ​മ്മാ​ദി, സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം വി​വ​ർ​ത്ത​ന​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ൽ​കു​വാ​രി, ഡോ. ​മ​ഹ്മൂ​ദ് അ​ൽ മ​ഹ്മൂ​ദ്, സി​ഐ​സി മു​ൻ പ്ര​സി​ഡ​ന്‍റും കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗ​വ​മാ​യ കെ.​സി അ​ബ്ദു​ൽ​ല​ത്തീ​ഫ ് എ​ന്നി​വ​ർ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഇ​ബ്രാ​ഹിാം അ​ൽ നു​ഐ​മി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ. ​അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. സി​ഐ​സി പ്ര​സി​ഡ​ന്‍റ് കെ.​ടി.​അ​ബ്ദു​റ​മാ​ൻ, വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​രാ​യ ടി.​കെ. ഖാ​സിം,ഹ​ബീ​ബു​റ​മാ​ൻ കി​ഴി​ശ്ശേ​രി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളെ ആ​ദ​രി​ച്ചു.

ഐ​സി​സി പ്ര​സി​ഡ​ന്‍റ്് പി.​എ​ൻ ബാ​ബു​രാ​ജ​ൻ, ഐ​സി​ബി​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് നാ​യ​ർ, ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്‍റ​ർ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​മു​ഹ​മ്മ​ദ് ഈ​സ, ഖ​ത്ത​ര​ർ ഇ​ന്ത്യ​ൻ ഓ​ഥേ​ർ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​സി. സാ​ബു തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര