അ​ബു​ദാ​ബി​യി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് അ​നു​മ​തി
Monday, November 29, 2021 8:00 PM IST
അ​ബു​ദാ​ബി: ഇ​ൻ​ഡോ​ർ പ​രി​പാ​ടി​ക​ളി​ലും 80 ശ​ത​മാ​നം ശേ​ഷി​യി​ൽ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു അ​നു​മ​തി ന​ൽ​കി കൊ​ണ്ട് പു​തി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. അ​ബു​ദാ​ബി ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​യാ​ണ് പു​തി​യ ഇ​ള​വു​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ൻ​ഡോ​ർ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ സ്ഥ​ല​ത്തി​ന്‍റെ 80 ശ​ത​മാ​നം ശേ​ഷി​യി​ൽ ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാം. അ​ൽ​ഹൊ​സ​ൻ ആ​പ്പി​ൽ പ​ച്ച നി​റ​വും, 96 മ​ണി​ക്കൂ​റി​നു​ള്ളി​ലെ പി​സി​ആ​ർ പ​രി​ശോ​ധ​നാ​ഫ​ല​വും നി​ർബ​ന്ധ​മാ​ണ്. വെ​ഡിം​ഗ് ഹാ​ളു​ക​ളു​ടെ 60 ശ​ത​മാ​നം ശേ​ഷി​യി​ലാ​ണ് ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​ൻ​ഡോ​ർ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം 100 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​പ്പ​ണ്‍ എ​യ​ർ സ്ഥ​ല​ങ്ങ​ളി​ലാ​ണെ​ങ്കി​ൽ പ​ര​മാ​വ​ധി 300 പേ​ർ​ക്കും വീ​ടു​ക​ളി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ പ​രി​പാ​ടി​ക​ളി​ൽ പ​ര​മാ​വ​ധി 60 പേ​ർ​ക്കു​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​ൽ​ഹൊ​സ​ൻ ആ​പ്പി​ൽ പ​ച്ച നി​റ​വും, 96 മ​ണി​ക്കൂ​റി​നു​ള്ളി​ലെ പി​സി​ആ​ർ പ​രി​ശോ​ധ​നാ​ഫ​ല​വും നി​ർ​ബ​ന്ധ​മാ​ണ്.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള