ദേ​ശീ​യ ദി​ന​ത്തി​ൽ ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​നാ​യി ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ഒ​രു​ക്ക​ങ്ങ​ൾ
Thursday, November 25, 2021 11:22 PM IST
അ​ബു​ദാ​ബി: ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​എ​ഇ​യു​ടെ 50 മ​ത് ദേ​ശീ​യ​ദി​ന​വും , ഇ​ന്ത്യ​യു​ടെ 75 മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​വും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ളെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പ​ടു​കൂ​റ്റ​ൻ ഓ​യി​ൽ പെ​യി​ന്‍റിം​ഗ് വ​ര​ച്ച് ഗി​ന്ന​സ് ലോ​ക​റി​ക്കാ​ർ​ഡ് നേ​ടു​ക എ​ന്ന​താ​ണ് ആ​ദ്യ പ​രി​പാ​ടി. പ്ര​മു​ഖ ചി​ത്ര​കാ​ര​നാ​യ ശ​ര​ണ്‍​സ് ഗു​രു​വാ​യൂ​രാ​ണ് ഏ​റ്റ​വും വ​ലി​യ ക​ലാ​ശി​ൽ​പം ഒ​രു​ക്കു​ക. ഡി​സം​ബ​ർ 2 മു​ത​ൽ 5 വ​രെ ഐ​എ​സ്‌​സി​യു​ടെ മു​ഖ്യ ഹാ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ചി​ത്രം കാ​ണു​ന്ന​തി​ന് അ​വ​സ​രം ന​ൽ​കും.

ഡി​സം​ബ​ർ 2നു ​രാ​വി​ലെ 7 മു​ത​ൽ അ​ബു​ദാ​ബി കോ​ർ​ണി​ഷി​ൽ 10 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ക്ക​ത്തോ​ണി​ൽ പ​ങ്കെ​ടു​ക്കാം. 10 ആം ​തീ​യ​തി രാ​വി​ലെ 9 മു​ത​ൽ ര​ക്ത​ദാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജ​നു​വ​രി 21നു ​യു​എ​ഇ​യു​ടെ 50 വ​ർ​ഷ​ങ്ങ​ളി​ലെ ജൈ​ത്ര​യാ​ത്ര​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഡ്രോ​യിം​ഗ് മ​ത്സ​രം ന​ട​ക്കും. ഐ​എ​സ്‌​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ർ​ഗീ​സ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജോ അ​ന്പൂ​ക്ക​ൻ, ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ ദി​നേ​ഷ് പൊ​തു​വാ​ൾ, ആ​ർ​ട്ടി​സ്റ്റ് ശ​ര​ണ്‍​സ് ഗു​രു​വാ​യൂ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​നി​ൽ സി ​ഇ​ടി​ക്കു​ള