ഫോ​ക്ക് ബാ​ല​വേ​ദി കു​ട്ടി​ക​ൾ ശി​ശു​ദി​നം ആ​ച​രി​ച്ചു
Saturday, November 20, 2021 11:52 PM IST
കു​വൈ​റ്റ്: ഫോ​ക്ക് ബാ​ല​വേ​ദി കു​ട്ടി​ക​ൾ ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ (ചാ​ച്ചാ​ജി​യു​ടെ) ജന്മദി​നം ന​വം​ബ​ർ 14ന് ​ശി​ശു​ദി​ന​മാ​യി ആ​ച​രി​ച്ചു.

ബാ​ല​വേ​ദി എ​ക്സി​ക്യൂ​ട്ടീ​വ് അ​വ​ന്തി​ക മ​ഹേ​ഷ് പ​രി​പാ​ടി​ക്ക് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ബാ​ല​വേ​ദി ക​ണ്‍​വീ​ന​ർ സ​ഞ്ജ​യ് ജി​തേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​റ്റ് ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​നീ​ഷ് തോ​മ​സ് മാ​ഷ് കു​ട്ടി​ക​ൾ​ക്കാ​യി ശി​ശു​ദി​ന​സ​ന്ദേ​ശം കൈ​മാ​റി സം​സാ​രി​ച്ചു. പ്ര​സ്തു​ത ച​ട​ങ്ങി​ന് ദേ​വ​ന​ന്ദ രാ​ജീ​വ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

മം​ഗ​ഫി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ശ​സ്ത ബ​ലൂ​ണ്‍ ആ​ർ​ട്ടി​സ്റ്റ് ഷി​ജി​ന പ്രീ​ത് അ​വ​ത​രി​പ്പി​ച്ച ബ​ലൂ​ണ്‍ ആ​ർ​ട്ട് വ​ർ​ക്ക്ഷോ​പ്പ് ബാ​ല​വേ​ദി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു. നേ​രി​ട്ടും സൂം ​പ്ലാ​റ്റ്ഫോ​ർ​മി​ലൂ​ടെ​യു​മാ​യി നൂ​റോ​ളം കു​ട്ടി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ​ണ്ട് കാ​ല​ത്ത് ഉ​ത്സ​വ​പ്പ​റ​ന്പു​ക​ളി​ൽ മാ​ത്രം ക​ണ്ടി​രു​ന്ന ബ​ലൂ​ണു​ക​ളെ കൊ​ണ്ടു​ള്ള പ​ല​ത​രം രൂ​പ​ങ്ങ​ൾ ഷി​ജി​ന പ്രീ​തി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ണ്ടാ​ക്കി.

ബാ​ല​വേ​ദി കോ​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ വ​നി​താ​വേ​ദി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​നോ​ജ് ഈ ​ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ​ലിം കോ​ട്ട​യി​ൽ