ശൈ​ത്യ​കാ​ല വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത് കെ​ആ​ർ​സി​എ​സ്
Saturday, November 20, 2021 11:51 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​ണു​പ്പു​കാ​ല വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കെ​ആ​ർ​സി​എ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഹി​ലാ​ൽ അ​ൽ സ​യ​ർ പ​ദ്ധ​തി​ക്ക് മേ​ൽ​നോ​ട്ടം ന​ൽ​കി. ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കു​വാ​നു​ള്ള വ​സ്ത്ര​ങ്ങ​ളും പു​തു​പ്പു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കി​റ്റ്.

കൊ​റോ​ണ മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് രാ​ജ്യ​ത്തും പു​റ​ത്തും വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഈ ​സ​മ​യ​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി കെ​ആ​ർ​സി​എ​സ് ഉ​ണ്ടാ​കു​മെ​ന്ന് ഹി​ലാ​ൽ അ​ൽ സ​യ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ പ​ങ്ക് ചേ​ർ​ന്ന എ​ല്ലാ​വ​ർ​ക്കും അ​ൽ സ​യ​ർ ന​ന്ദി പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ