ഇ​ന്ത്യ​ൻ എം​ബ​സി ബ​യ​ർ സെ​ല്ല​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Saturday, November 20, 2021 9:04 PM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യി​ൽ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ന്ത്യ​ൻ എം​ബ​സി അ​ഗ്രി​ക​ൾ​ച്ച​ർ എ​ക്സ്പോ​ർ​ട്ട് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ൻ​റ​റു​മാ​യി സ​ഹ​ക​രി​ച്ച് വെ​ബി​നാ​റും ബ​യ​ർ സെ​ല്ല​ർ മീ​റ്റും സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ക​രു​ത്തും കു​വൈ​റ്റി​ലേ​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളും അം​ബാ​സ​ഡ​ർ വി​ശ​ദീ​ക​രി​ച്ചു. മ​റാ​ട്ട ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​ശാ​ന്ത് ഗി​ർ​ബാ​നെ, അ​ഗ്രി​ക​ൾ​ച​ർ ആ​ൻ​ഡ് അ​ഗ്രി​ബി​സി​ന​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മേ​ഷ് ച​ന്ദ്ര സാ​രം​ഗി, വ​ഫ ഫ്ര​ഷ് വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്സ് എ​ക്സ്പോേ​ർ​ട്ട​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ഇ​ക്റാം ഹു​സൈ​ൻ, മ​ഹീ​ന്ദ്ര അ​ഗ്രോ പ്ര​തി​നി​ധി അ​സ്ഹ​ർ പ​ത്താ​ൻ, സ​ഹ്യ​ശ്രീ ഫാം​സ് പ്ര​തി​നി​ധി അ​സ്ഹ​ർ തം​ബു​വാ​ല, വാ​ടി​ക ഗ്രൂ​പ് പ്ര​തി​നി​ധി കേ​ത്ത​ൻ മാ​നെ എ​ന്നി​വ​ർ ഇ​ന്ത്യ​യി​ൽ​നി​ന്ന് പ​ങ്കെ​ടു​ത്തു.

കു​വൈ​റ്റി​ൽ ഇ​റ​ക്കു​മ​തി​ക്കാ​രാ​യ ബു​ർ​ഹാ​നു​ദ്ദീ​ൻ ബ​ദ്രി (അ​ൽ ഹെ​ർ​സ് ജ​ന​റ​ൽ ട്രേ​ഡി​ങ്), ബ​ദ​ർ അ​ൽ ശ​ത്തി (മൈ ​ബാ​സ്ക​റ്റ്), അ​ലി ഇ​സ്മ​യി​ൽ (ഓ​ണ്‍​കോ​സ്റ്റ്) തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നി​ര​വ​ധി പേ​ർ പ​രി​പാ​ടി വീ​ക്ഷി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ