ആ​ഗോ​ള കോ​ഴ പ​ട്ടി​ക​യി​ൽ കു​വൈ​റ്റി​ന് 83-ാം സ്ഥാ​നം
Saturday, November 20, 2021 8:12 PM IST
കു​വൈ​റ്റ് സി​റ്റി: ആ​ഗോ​ള​ത​ല​ത്തി​ൽ കോ​ഴ​യു​ടെ കാ​ര്യ​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു വി​ട്ടു. ആ​ഗോ​ള അ​ഴി​മ​തി അ​വ​ബോ​ധ സൂ​ചി​ക​യി​ൽ കു​വൈ​റ്റി​ന്‍റെ സ്ഥാ​നം 83-മ​താ​ണ്. ക​ഴി​ഞ്ഞ ത​വ​ണ 95-മ​ത്തെ സ്ഥാ​ന​ത്താ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

പ​ട്ടി​ക​യി​ൽ അ​യ​ൽ​രാ​ജ്യ​മാ​യ യു​എ​ഇ 54-മ​ത്തെ സ്ഥാ​ന​ത്താ​ണ്. ഒ​മാ​ൻ ഗ​ൾ​ഫി​ൽ മൂ​ന്നാ​മ​തും ആ​ഗോ​ള​ത​ല​ത്തി​ൽ 114-ാം സ്ഥാ​ന​ത്തും സൗ​ദി അ​റേ​ബ്യ ആ​ഗോ​ള​ത​ല​ത്തി​ൽ 121-ാം സ്ഥാ​ന​ത്തും ഖ​ത്ത​റും ബ​ഹ്റൈ​നും യ​ഥാ​ക്ര​മം 123, 138 സ്ഥാ​ന​ത്തു​മെ​ത്തി.

194 രാ​ജ്യ​ങ്ങ​ളെ​യാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ന്പ​നി​ക​ളും സ​ർ​ക്കാ​രും ത​മി​ലു​ള്ള ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തി​ൽ കു​വൈ​റ്റ് 51 പോ​യി​ന്‍റു​ക​ൾ നേ​ടി​യ​പ്പോ​ൾ സു​താ​ര്യ​ത​യി​ൽ 38 പോ​യി​ന്‍റു​ക​ൾ മാ​ത്ര​മേ നേ​ടാ​ൻ സാ​ധി​ച്ചു​ള്ളൂ.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി വെ​ന​സ്വേ​ല, തു​ർ​ക്കി, പോ​ള​ണ്ട്, ഹം​ഗ​റി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ കൈ​ക്കൂ​ലി വ​ർ​ധി​ച്ച​താ​യും അ​ന്ത​രീ​ക്ഷം ഏ​റെ വ​ഷ​ളാ​യാ​താ​യും ട്രേ​സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലും ബി​സി​ന​സ് കൈ​ക്കൂ​ലി വ്യാ​പ​ക​മാ​വു​ക​യാ​ണ് ട്രേ​സ് വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ റാ​ങ്കിം​ഗ് മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ കൈ​കൊ​ണ്ട ന​ട​പ​ടി​ക​ളു​ടെ ഫ​ല​മാ​ണ് ഈ ​നേ​ട്ട​മെ​ന്ന് കു​വൈ​റ്റ്് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ട്രേ​സ് ഫൗ​ണ്ടേ​ഷ​ൻ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ ഡെ​ൻ​മാ​ർ​ക്ക്, നോ​ർ​വേ, ഫി​ൻ​ലാ​ൻ​ഡ്, സ്വീ​ഡ​ൻ, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് അ​ഴി​മ​തി കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ. ഒ​രോ രാ​ജ്യ​ത്തി​നും പൂ​ജ്യം മു​ത​ൽ 100 വ​രെ​യാ​ണ് പോ​യ​ൻ​റ് കൊ​ടു​ക്കു​ന്ന​ത്. പൂ​ജ്യം ഏ​റ്റ​വും അ​ഴി​മ​തി കൂ​ടി​യ​തും 100 ഏ​റ്റ​വും അ​ഴി​മ​തി മു​ക്ത​വും എ​ന്ന​താ​ണ് ക​ണ​ക്ക്. വ​ട​ക്ക​ൻ കൊ​റി​യ, തു​ർ​ക്ക്മെ​നി​സ്ഥാ​ൻ, വെ​ന​സ്വേ​ല, എ​റി​ത്രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കൈ​ക്കൂ​ലി ഏ​റ്റ​വും കൂ​ടി​യ രാ​ജ്യ​ങ്ങ​ൾ.

സ​ലിം കോ​ട്ട​യി​ൽ