പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സൗ​ദി​യി​ൽ തു​ട​ക്കം കു​റി​ച്ചു
Monday, October 25, 2021 11:36 PM IST
റി​യാ​ദ്: സൗ​ദി​യി​ലെ സാ​ധാ​ര​ണ​കാ​ർ​ക്കി​ട​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി ശ്ര​ദ്ധ നേ​ടി​യ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സ​മീ​പ​കാ​ല​ത്ത് ഗ്ലോ​ബ​ൽ ത​ല​ത്തി​ലെ മു​ഖ്യ​ര​ക്ഷ​ധി​കാ​രി അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹി​ക​ൾ സം​ഘ​ട​ന​ക്കു വ​രു​ത്തി​യ ക​ള​ങ്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്.

റി​യാ​ദ് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ പ്ര​വ​ർ​ത്ത​ന സം​ഗ​മ​വും സൗ​ദി ത​ല അം​ഗ്വ​ത്വ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ഭാ​ര​ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സം​ഗ​മം റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജ​ലീ​ൽ ആ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൗ​ദി​യി​ലെ യ​ഥാ​ർ​ഥ ജീ​വ​കാ​രു​ണ്യ മാ​തൃ​ക​യാ​ണ് സൗ​ദി​യി​ലെ പി​എം​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നും ക​ള​ങ്കി​ത​ർ​ക്കി​ട​യി​ൽ നി​ന്നി​റ​ങ്ങി പു​തി​യ പേ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​ത് എ​ന്തു​കൊ​ണ്ടും പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റീ​ജ​ണ​ൽ കോ​ഡി​നേ​റ്റ​ർ സ​ലിം വാ​ലി​ല്ലാ​പ്പു​ഴ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് മു​ജി​ബ് കാ​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ അം​ഗ​ത്വ വി​ത​ര​ണ ഉ​ദ്ഘാ​ട​നം കോ​ഡി​നേ​റ്റ​ർ സു​രേ​ഷ് ശ​ങ്ക​ർ നി​ർ​വ​ഹി​ച്ചു.

സം​ഘ​ട​ന നി​യ​മാ​വ​ലി നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ഉ​സ്മാ​ൻ സം​ഗ​മ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ഖ​ലീ​ൽ കൊ​ച്ചി​ൻ, ബ​ഷീ​ർ കോ​ട്ട​യം, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്,കെ. ​ജെ. റ​ഷീ​ദ്, ഷാ​ജി ഹു​സൈ​ൻ, അ​ൻ​സാ​ർ പ​ള്ളു​രു​ത്തി,രാ​ധാ​കൃ​ഷ്ണ​ൻ പാ​ല​ത്ത്, സു​മേ​ഷ്, ഷി​റാ​സ് അ​ബ്ദു​ൽ അ​സി​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജി​ബി​ൻ സ​മ​ദ് കൊ​ച്ചി, സ​ലാം ഇ​ടു​ക്കി, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, ആ​ച്ചി നാ​സ​ർ, റൗ​ഫ് ആ​ല​പി​ടി​യ​ൻ, ന​സീ​ർ തൈ​ക്ക​ണ്ടി, അ​ഫ്സ​ൽ ക​ല്ല​ന്പ​ലം, സാ​ജിീ പാ​നൂ​ർ, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ​സ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​ത​വും നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​ർ ജോ​ണ്‍​സ​ണ്‍ മാ​ർ​ക്കൊ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

പു​രാ​വ​സ്തു ത​ട്ടി​പ്പു​മാ​യു​ള്ള വി​വാ​ദ​ത്തി​ൽ പ്ര​വാ​സി അ​ല്ലാ​ത്ത മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ൽ ര​ക്ഷ​ധി​കാ​രി​യാ​യ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ സം​ഘ​ട​ന​യി​ൽ നി​ന്നും പി​രി​ഞ്ഞ സൗ​ദി നാ​ഷ​ണ​ൽ ക​മ്മ​റ്റി​യും എ​ല്ലാ റീ​ജ​ണ​ൽ ക​മ്മ​റ്റി​ക​ളും പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ എ​ന്ന പേ​രി​ലേ​ക്ക് മാ​റു​ക​യാ​ണെ​ന്ന് നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ബ്ദു​ൽ നാ​സ​റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ നൗ​ഫ​ൽ മ​ട​ത്ത​റ​യും അ​റി​യി​ച്ചു.

ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ