കെ​പി​എ ബ​ഹ്റി​ൻ ബ്ര​സ്റ്റ് ക്യാ​ൻ​സ​ർ അ​വ​യ​ർ​ന​സ് സെ​മി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി
Saturday, October 23, 2021 10:43 PM IST
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ൻ ലേ​ഡീ​സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ര​സ്റ്റ് ക്യാ​ൻ​സ​ർ അ​വ​യ​ർ​ന​സി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ സെ​മി​നാ​ർ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി.

സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​നി​ഷ പി​ള്ള​യാ​ണ് വ​നി​ത​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ അ​വെ​ർ​നെ​സ് ക്ലാ​സ് എ​ടു​ത്ത​ത്. കെ.​പി.​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ന് ലേ​ഡീ​സ് വിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​സ്മി രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലേ​ഡീ​സ് വിം​ഗ് സെ​ക്ര​ട്ട​റി ല​ക്ഷ്മി സ​ന്തോ​ഷ് സ്വാ​ഗ​ത​വും , ജോ. ​സെ​ക്ര​ട്ട​റി ഷാ​മി​ല ഇ​സ്മ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ, ലേ​ഡീ​സ് വിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് ജ​മാ​ൽ, ഹോ​സ്പി​റ്റ​ൽ -ചാ​രി​റ്റി വിം​ഗ് ക​ണ്‍​വീ​ന​ർ ജി​ബി ജോ​ണ്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​മി​നാ​ർ സെ​ഷ​നു​ശേ​ഷം അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും ഡോ​ക്ട​ർ മ​റു​പ​ടി ന​ൽ​കി.

കെ. ​ജ​ഗ​ത്