കു​വൈ​റ്റി​ൽ എ​യ​ർ​പോ​ർ​ട്ട് മു​ഴു​വ​ൻ സ​മ​യം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി
Friday, October 22, 2021 3:14 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള അ​ഞ്ചാം​ഘ​ട്ടം പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബ ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് പ്ര​ഖ്യാ​പി​ച്ചു. കൊ​റോ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ അ​വ​സാ​ന​ഘ​ട്ട​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

പ​ള്ളി​ക​ളി​ൽ ആ​രാ​ധ​ക​ർ ത​മ്മി​ലു​ള്ള സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മെ​ന്നും കോ​ണ്‍​ഫ​റ​ൻ​സു​ക​ൾ, വി​വാ​ഹ​ങ്ങ​ൾ, സാ​മൂ​ഹി​ക ഒ​ത്തു​ചേ​ര​ലു​ക​ൾ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ അ​നു​മ​തി ന​ൽ​കു​മെ​ന്നും സാ​ർ​ക്കാ​ർ വ​ക്താ​വ് താ​രി​ഖ് അ​ൽ മു​സ്റം പ​റ​ഞ്ഞു. ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വാ​ർ​ക്കാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

കു​വൈ​റ്റ് അം​ഗീ​കൃ​ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് വി​സ​ക​ൾ ന​ൽ​കും. ഒ​ക്ടോ​ബ​ർ 24 മു​ത​ൽ എ​യ​ർ​പോ​ർ​ട്ട് മു​ഴു​വ​ൻ ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യ​താ​യും താ​രി​ഖ് അ​ൽ മു​സ്റം അ​റി​യി​ച്ചു. ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും വാ​ക്സി​ൻ സ്വീ​ക​രി​ക്കു​വാ​ൻ ജ​ന​ങ്ങ​ൾ കാ​ണി​ച്ച സ​ന്ന​ദ്ധ​ത​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി പൗ​ര·ാ​രോ​ടും വി​ദേ​ശി​ക​ളോ​ടും പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞ​താ​യി അ​ൽ മു​സ്റം അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ