തു​ട​രെ​യു​ണ്ടാ​കു​ന്ന പ്ര​ള​യ​ങ്ങ​ളി​ൽ നി​ന്നും പാ​ഠ​മു​ൾ​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണം: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം
Friday, October 22, 2021 3:10 AM IST
ജി​ദ്ദ: ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ സം​സ്ഥാ​ന​ത്തു​ണ്ടാ​യ മൂ​ന്നാ​മ​ത്തെ മ​ഹാ​പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്റ്റേ​റ്റ് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ഉ​റ്റ​വ​രെ​യും ബ​ന്ധു​ക്ക​ളെ​യും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും യോ​ഗം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. വീ​ടു​ക​ളും ജീ​വ​നോ​പാ​ധി​ക​ളും മ​റ്റു സ​ർ​വ്വ സ​ന്പാ​ദ്യ​ങ്ങ​ളും മ​ണ്ണ​ടി​ഞ്ഞു​പോ​യ ആ​ളു​ക​ളെ സ​മ​യ​ബ​ന്ധി​ത​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ മ​റി​ക​ട​ന്ന് എ​സ്ഡി​പി​ഐ റെ​സ്ക്യൂ ടീം, ​ഫ​യ​ർ​ഫോ​ഴ്സ് സേ​നാം​ഗ​ങ്ങ​ൾ, മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ ദു​ര​ന്ത​മു​ഖ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണ്.

സം​സ്ഥാ​ന​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും ഭാ​വി​യി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ചും മാ​ധ​വ ഗാ​ഡ്ഗി​ൽ ക​മ്മി​റ്റി അ​ട​ക്ക​മു​ള്ള വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു ത​ള്ളി​യ ഭ​ര​ണ​ക്കാ​രു​ടെ​യും ഭൂ​മാ​ഫി​യ​ക​ളു​ടെ​യും നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണോ തു​ട​രെ​ത്തു​ട​രെ​യു​ള്ള പ്ര​ള​യ​ദു​ര​ന്ത​ങ്ങ​ൾ പ​ശ്ചി​മ​ഘ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​വു​ന്ന​തെ​ന്ന് പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2018, 2019 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ​ക്കു​ശേ​ഷം പ​ഠ​നം ന​ട​ത്താ​ൻ പോ​യി ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും ഒ​രു ന​ട​പ​ടി​യും മു​ൻ​ക​രു​ത​ലു​മെ​ടു​ക്കാ​തി​രു​ന്നു സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ് ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ ദു​ര​ന്ത​ങ്ങ​ളി​ൽ നി​ന്നും പാ​ഠ​മു​ൾ​ക്കൊ​ണ്ട് പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും പ്ര​ള​യ​ക്കെ​ടു​തി​ക​ളെ ഒ​രു പ​രി​ധി വ​രെ​യെ​ങ്കി​ലും ത​ട​യാ​നും വി​ദ​ഗ്ധ സ​മി​തി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ഭൂ​മാ​ഫി​യ​ക​ൾ​ക്കും വ​നം​മാ​ഫി​യ​ക​ൾ​ക്കും അ​ടി​മ​പ്പെ​ടാ​തെ സ​ർ​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും നി​ല കൊ​ള്ള​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് ബീ​രാ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മ​ന്പാ​ട്, മു​ഹ​മ്മ​ദ് കു​ട്ടി തി​രു​വേ​ഗ​പ്പു​റ, പി.​എം. മു​നീ​ർ ഗു​രു​വാ​യൂ​ർ, മു​ഹ​മ്മ​ദ് മു​ഖ്താ​ർ, റാ​ഫി ചേ​ളാ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ