കു​വൈ​റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി; നി​ര​വ​ധി​പേ​ർ അ​റ​സ്റ്റി​ൽ
Monday, October 18, 2021 6:57 AM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്ന ഗ​താ​ഗ​ത പ​രി​ശോ​ധ​ന​യി​ൽ 39,797 ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​റി​യി​ച്ചു. ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​ർ​ക്കും അ​ശ്ര​ദ്ധ​മാ​യ വാ​ഹ​ന​മോ​ടി​ച്ച​വ​ർ​ക്കു​മാ​ണ് പി​ഴ ന​ൽ​കി​യ​ത്.

നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ 57 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഫൈ​സ​ൽ അ​ൽ ന​വാ​ഫി​ൻ​റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മേ​ജ​ർ ജ​ന​റ​ൽ ജ​മാ​ൽ അ​ൽ സെ​യ്ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ​യും മു​നി​സി​പ്പാ​ലി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് നി​ര​വ​ധി പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 40 പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണെ​ന്നും സാ​ന്പ​ത്തി​ക കേ​സി​ൽ പ്ര​തി​ക​ളാ​യ നാ​ല് വി​ദേ​ശി​ക​ളും പി​ടി​യി​ലാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ