റാ​ഗ്നോ​സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഹ​ണ്ടേ​ഴ്സ് കു​വൈ​റ്റ് ചാ​ന്പ്യന്മാരായി
Saturday, October 16, 2021 10:50 PM IST
കു​വൈ​റ്റ്: അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് റാ​ഗ്നോ​സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് അ​ഞ്ചാ​മ​ത് സീ​സ​ണ്‍ സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ 3 മാ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ കു​വൈ​റ്റി​ലെ 48 പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഫൈ​ന​ലി​ൽ റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്കി​നെ ത​ക​ർ​ത്ത് ഹ​ണ്ടേ​ഴ്സ് കു​വൈ​റ്റ് കി​രീ​ടം ചൂ​ടി. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്ക് 16 ഓ​വ​റി​ൽ 10 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 122 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഹ​ണ്ടെ​ർ​സ് കു​വൈ​റ്റ് ഒ​രു ഓ​വ​റും ഒ​രു ബാ​ളും ബാ​ക്കി നി​ർ​ത്തി 6 വി​ക്ക​റ്റി​ന് വി​ജ​യി​ച്ചു.

ഫൈ​ന​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ഹ​ണ്ടേ​ഴ്സ് കു​വൈ​റ്റ് താ​രം സു​മേ​ഷ് ഭ​ഗ​വ​തി​നെ തെ​ര​ഞ്ഞെ​ടു​ത്തു മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച സു​മേ​ഷ് ഭ​ഗ​വ​ത് 62 റ​ണ്‍​സ് എ​ടു​ത്ത് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ചാ​ന്പ്യാർ​ക്കു​ള്ള ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യും അ​ൽ​മു​ല്ല എ​ക്സ്ചേ​ഞ്ച് മാ​നേ​ജ​ർ ബെ​യ്സ​ൽ, മാ​ത്യു എ​ന്നി​വ​രി​ൽ നി​ന്നും ക്യാ​പ്റ്റ​ൻ സി​ബി​ൻ ബാ​ബു​വും റ​ണ്ണേ​ഴ്സി​നു​ള്ള ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യും ക്യാ​പ്റ്റ​ൻ വൈ​ശാ​ഖ് രാ​ജീ​വും ഏ​റ്റു​വാ​ങ്ങി.

ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച പ​ത്ത് ബാ​റ്റ്സ്ന്മാർ​ക്കും ബൗ​ള​ർ​സി​നു​മു​ള്ള അ​വാ​ർ​ഡു​ക​ൾ, പ്ല​യെ​ർ റാ​ങ്കിം​ഗ് അ​വാ​ർ​ഡ്, മി​ക​ച്ച ഫീ​ൽ​ഡ​ർ, കൂ​ടു​ത​ൽ സി​ക്സ​റു​ക​ൾ ഫോ​റു​ക​ൾ, ഫൈ​ന​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് എ​ന്നീ സ​മ്മാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം സ്റ്റി​ബി​ൻ, ര​ഞ്ജി​ത്, പ്ര​വീ​ണ്‍, ര​ജീ​ഷ് ലാ​ൽ, ഷാ​ഫി, ഷ​ഫീ​ഖ്, നൗ​ഫ​ൽ, താ​ഹ, താ​ജു, സോ​ജ​ൻ, ജി​ജോ എ​ന്നി​വ​ർ ന​ൽ​കി. റാ​ഗ്നോ​സ് മാ​നേ​ജ​ർ മ​ൻ​സൂ​ർ അ​ലി, ര​ക്ഷാ​ധി​കാ​രി ജോ​സ്, പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ർ തേ​ള​പ്പു​റ​ത് ചെ​യ​ർ​മാ​ൻ മു​നീ​ർ പി.​സി. എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മു​നീ​ർ പി.​സി.