യാ​ത്ര​യ​യ​പ്പു ന​ൽ​കി
Saturday, October 16, 2021 10:44 PM IST
കു​വൈ​റ്റ്: സു​ദീ​ർ​ഘ​മാ​യ പ്ര​വാ​സ ജീ​വി​ത​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു സ്ഥി​ര​താ​മ​സ​ത്തി​നാ​യി ക​ട​ന്നു​പോ​കു​ന്ന സെ​ന്‍റ് തോ​മ​സ് ഈ​വാ​ഞ്ചെ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ, കു​വൈ​റ്റ് ഇ​ട​വ​ക അം​ഗ​ങ്ങ​ളാ​യ എ.​ജി. ചെ​റി​യാ​നും കു​ടും​ബ​ത്തി​നും ബോ​ണി കെ. ​ഏ​ബ്ര​ഹാ​മി​നും കു​ടും​ബ​ത്തി​നും ഇ​ട​വ​ക വ​ള​രെ ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ണ്‍ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ൻ​ഇ​സി​കെ പ​ള്ളി​യി​ലും പാ​രി​ഷ് ഹാ​ളി​ലും കൂ​ടി​യ യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി റെ​ക്സി ചെ​റി​യാ​ൻ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തു​ക​യും റ​വ . ജോ​ണ്‍ മാ​ത്യു ഇ​ട​വ​ക​യു​ടെ സ്നേ​ഹ​ത്തി​ന്‍റെ​യും ന​ന്ദി​യു​ടെ​യും സൂ​ച​ന​യാ​യി മൊ​മെ​ന്േ‍​റാ ന​ൽ​കു​ക​യും ചെ​യ്തു. ജോ​ർ​ജ് വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജെ​യ്മോ​ൾ റോ​യ് (സേ​വി​നി സ​മാ​ജം സെ​ക്ര​ട്ട​റി), എ​ബി​ൻ. ടി. ​മാ​ത്യു (യൂ​ത്ത് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി), ഏ​ബ്ര​ഹാം മാ​ത്യു (സ​ണ്‍​ഡേ​സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ ), സി​ജു​മോ​ൻ എ​ബ്ര​ഹാം (ഗാ​യ​ക​സം​ഘം), എം. ​തോ​മ​സ് ജോ​ണ്‍, റെ​ജു ഡാ​നി​യേ​ൽ ജോ​ണ്‍ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ഇ​ട​വ​ക ജ​ന​ങ്ങ​ളോ​ടെ​ല്ലാ​മു​ള്ള ന​ന്ദി​യും സ്നേ​ഹ​വും ത​ങ്ങ​ളു​ടെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ എ.​ജി. ചെ​റി​യാ​നും, ബോ​ണി കെ. ​ഏ​ബ്ര​ഹാ​മും അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ബി​ജു സാ​മു​വേ​ൽ (ട്ര​ഷ​റ​ർ) ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ണ്‍ മാ​ത്യു​വി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി യാ​ത്ര​യ​യ​പ്പു യോ​ഗം പ​ര്യ​വ​സാ​നി​ച്ചു.

രെ​ജു ഡാ​നി​യേ​ൽ