വാ​ഹ​ന പ​രി​ശോ​ധ​ന: നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചി​ടു​ത്തു
Saturday, October 16, 2021 6:52 PM IST
കു​വൈ​റ്റ് സി​റ്റി : ട്രാ​ഫി​ക് വ​കു​പ്പു ഫ​ർ​വാ​നി​യ മു​നി​സി​പ്പാ​ലി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചി​ടു​ത്തു.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ്ണ​റേ​റ്റി​ലെ അ​ർ​ദി​യ, ജ​ലീ​ബ് അ​ൽ ശു​യൂ​ഖ്, ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് 111 വാ​ഹ​ന​ങ്ങ​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഭാ​ര​മേ​റി​യ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്.

ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും തു​റ​ന്ന മൈ​താ​ന​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ഹെ​വി ഉ​പ​ക​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ടീം ​ഫീ​ൽ​ഡ് ടൂ​റു​ക​ൾ തു​ട​രു​മെ​ന്ന് ഫ​ർ​വാ​നി​യ റോ​ഡ് വ​ർ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ സാ​ദ് അ​ൽ ഖു​റൈ​ഞ്ച് പ​റ​ഞ്ഞു. നീ​ക്കം ചെ​യ്ത കാ​റു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ