വി.​എം കു​ട്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ ജി​ദ്ദ മാ​പ്പി​ള ക​ല അ​ക്കാ​ദ​മി അ​നു​ശോ​ചി​ച്ചു
Friday, October 15, 2021 9:24 PM IST
ജി​ദ്ദ: പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ൻ വി.​എം. കു​ട്ടി​യു​ടെ വേ​ർ​പാ​ടി​ൽ കേ​ര​ള മാ​പ്പി​ള ക​ല അ​ക്കാ​ദ​മി ജി​ദ്ദ ചാ​പ്റ്റ​ർ അ​നു​ശോ​ചി​ച്ചു. മാ​പ്പി​ള​പ്പാ​ട്ടി​നെ ജ​ന​കീ​യ​മാ​ക്കി​യ​തി​ൽ ആ​ദ്യ​സ്ഥാ​ന​ത്തു​ത​ന്നെ ഇ​ടം​പി​ടി​ച്ച​യാ​ളാ​യി​രു​ന്നു വി​എം കു​ട്ടി. ആ​റ് പ​തി​റ്റാ​ണ്ടി​ല​ധി​കം സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി സ​ദ​സു​ക​ളി​ൽ സ​ഹൃ​ദ​യ ലോ​ക​ത്തെ മാ​പ്പി​ള​പ്പാ​ട്ടി​ലൂ​ടെ ആ​ന​ന്ദ ഭ​രി​ത​രാ​ക്കി​യ ക​ലാ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗാ​യ​ക​ൻ, ഗാ​ന​ര​ച​യി​താ​വ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ, അ​ധ്യാ​പ​ക​ൻ എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ വ്യ​സ​നി​ക്കു​ന്ന ഉ​റ്റ​വ​ർ, സ​ഹൃ​ദ​യ​ർ, സു​ഹൃ​ത്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ദു:​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ​എ. ല​ത്തീ​ഫ് , ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി റ​ഉൗ​ഫ് തീ​രൂ​ര​ങ്ങാ​ടി, ട്ര​ഷ​റ​ർ ഹ​സ​ൻ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ