സ​മ്മാ​ന​പെ​രു​മ​ഴ​യു​മാ​യി അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് ശൈ​ത്യ​കാ​ല ക്യാ​ന്പ​യി​ൻ
Tuesday, October 12, 2021 10:14 PM IST
അ​ബു​ദാ​ബി : സേ​വ​ന​ത്തി​ന്‍റെ 25 വ​ർ​ഷ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന അ​ബു​ദാ​ബി കേ​ന്ദ്ര​മാ​യ അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് ഒ​രു​ക്കു​ന്ന ശൈ​ത്യ​കാ​ല കാ​ന്പ​യി​ന് ഒ​ക്ടോ​ബ​ർ 15 ന് ​തു​ട​ക്ക​മാ​കു​മെ​ന്ന് എ​ക്സ്ചേ​ഞ്ച് അ​ധി​കൃ​ത​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

2022 ഫെ​ബ്രു​വ​രി 11 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ക്യാ​ന്പ​യി​ൻ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ദൃ​ഢ​മാ​യ ബ​ന്ധ​മാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ക്യാ​ന്പ​യി​ൻ കാ​ല​യ​ള​വി​ൽ അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് വ​ഴി ക്യാ​ഷ് അ​യ​ക്കു​ന്ന​വ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് മെ​ഗാ ഡ്രോ ​സ​മ്മാ​ന​മാ​യി 24 കാ​ര​റ്റി​ന്‍റെ ഒ​രു കി​ലോ സ്വ​ർ​ണ​വും മ​റ്റു ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 10 കാ​റു​ക​ളും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

യു​എ​ഇ​യി​ലെ ഏ​റ്റ​വും മി​ക​ച്ച മ​ണി എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ഒ​ന്നാ​ണ് അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച്. 1996 ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച അ​ഹ​ല്യ എ​ക്സ്ചേ​ഞ്ചി​ന് യു​എ​ഇ​യി​ൽ നി​ല​വി​ൽ 30 ബ്രാ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, യു​എ​ഇ, ആ​ഫ്രി​ക്ക, പാ​കി​സ്ഥാ​ൻ, ഫി​ലി​പ്പീ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ​ക്കി​ട​യി​ൽ പ്ര​ശ​സ്ത​മാ​ണ് അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യും ആ​വ​ശ്യ​ക്കാ​ർ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​നി​യും വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ന്തോ​ഷ് നാ​യ​ർ ധ​സീ​നി​യ​ർ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ, ഷാ​നി​ഷ് കൊ​ല്ലാ​റ ഡെ​പ്യൂ​ട്ടി ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ, മു​ഹ​മ്മ​ദ് മ​ർ​ഗൂ​ബ് ബാ​ങ്കിം​ഗ് ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ, അ​തി​കു​ർ റ​ഹ്മാ​ൻ ഫി​നാ​ൻ​സ് മാ​നേ​ജ​ർ എ​ന്നി​വ​രും വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള