താ​ജു​ദ്ധീ​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, October 12, 2021 10:12 PM IST
റി​യാ​ദ് : നാ​ൽ​പ്പ​ത് വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യു​സ​ന​യ ഏ​രി​യ ലാ​സ​റു​ദ്ദി യു​ണി​റ്റ് അം​ഗം താ​ജു​ദ്ധീ​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. കേ​ളി ന്യൂ​സ​ന​യ ഏ​രി​യ​യു​ടെ രൂ​പീ​ക​ര​ണ കാ​ലം മു​ത​ൽ കേ​ളി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ജു​ദീ​ൻ ന്യൂ​സ​ന​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം, ഏ​രി​യ ക​മ്മ​റ്റി അം​ഗം, യൂ​ണി​റ്റ് ട്രെ​ഷ​റ​ർ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ൽ വ​ത്താ​നി​യ ക​ന്പ​നി​യി​ൽ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന താ​ജു​ദ്ധീ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​യാ​ണ്.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷ​മ​ൽ രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ യൂ​ണി​റ്റ് ആ​ക്റ്റിം​ഗ് സെ​ക്ര​ട്ട​റി ഷൈ​ജു ചാ​ലോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി ബേ​ബി ജോ​ണ്‍ കു​ട്ടി, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ മ​ണ​ക്കാ​ട്, ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് വ​ർ​ഗീ​സ്, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ ഏ​രി​യാ ക​മ്മ​റ്റി അം​ഗം ക​രു​ണാ​ക​ര​ൻ മ​ണ്ണ​ടി യൂ​ണി​റ്റ് ട്ര​ഷ​റ​ർ സ​തീ​ഷ്, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ജോ​യ് ,രാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സ​രി​ച്ചു.