ന​ട​ന​വി​സ്മ​യ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ന​വോ​ദ​യ റി​യാ​ദി​ന്‍റെ പ്ര​ണാ​മം
Monday, October 11, 2021 11:13 PM IST
റി​യാ​ദ്: മ​ല​യാ​ള സി​നി​മ​യി​ലെ അ​തു​ല്യ​പ്ര​തി​ഭ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ ന​വോ​ദ​യ റി​യാ​ദ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​ഭി​ന​യ​തി​ക​വി​ന്‍റെ പേ​രാ​യി​രു​ന്നു നെ​ടു​മു​ടി വേ​ണു. ക​ഥാ​പാ​ത്ര വേ​ഷ​പ്പ​ക​ർ​ച്ച​യി​ലൂ​ടെ കാ​ഴ്ച​ക്കാ​ര​നെ വി​സ്മ​യി​പ്പി​ച്ച പ്ര​തി​ഭ​യാ​ണ് വി​ട വാ​ങ്ങി​യ​ത്. മ​ല​യാ​ള സി​നി​മ ക​ണ്ട എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ന​ടന്മാ​രി​ലൊ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​യ​ക, ഉ​പ​നാ​യ​ക വേ​ഷ​ങ്ങ​ൾ ചെ​യ്തി​രു​ന്ന ചെ​റു​പ്പ​കാ​ല​ത്തു​ത​ന്നെ വൃ​ദ്ധ​വേ​ഷ​ങ്ങ​ൾ ചെ​യ്തും കാ​ണി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് അ​ദ്ദേ​ഹം. മ​ല​യാ​ള സി​നി​മ​ക്ക് പു​റ​മെ ത​മി​ഴി​ലും ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. അ​ഭി​ന​യ​ത്തി​ന് പു​റ​മെ, ക​ഥ​യെ​ഴു​തി​യും സം​വി​ധാ​നം ചെ​യ്തും പാ​ട്ടു​ക​ൾ പാ​ടി​യും ഒ​ക്കെ സി​നി​മ​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ക​യ്യൊ​പ്പു ചാ​ർ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ ജീ​വി​തം ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടി​ന്‍റെ മ​ല​യാ​ള സി​നി​മാ ച​രി​ത്രം കൂ​ടി​യാ​ണ്. ഒ​രു​പി​ടി അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക്ക് സ​മ്മാ​നി​ച്ച മ​ഹാ​ന​ട​നെ വി​സ്മ​യ​ത്തി​ന്‍റെ ന​വോ​ദ​യ​യു​ടെ പ്ര​ണാ​മം.

കു​മി​ൾ സു​ധീ​ർ