ക​ല കു​വൈ​റ്റ് സാം​സ്കാ​രി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ച്ചു
Thursday, October 7, 2021 11:11 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക മു​ഖ​മാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ സാം​സ്കാ​രി​ക മേ​ള ’അ​തി​ജീ​വ​ന​ത്തി​ന്‍റെ’ ഉ​ദ്ഘാ​ട​നം കേ​ര​ള പൊ​തു​മ​രാ​മ​ത്ത് - ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും.

മെ​ഗാ സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ക​വി​യും, എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. കു​വൈ​റ്റ് സ​മ​യം വൈ​കു​ന്നേ​രം 3:30നു ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ട് കൂ​ടി ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത സി​നി​മ പി​ന്ന​ണി ഗാ​യ​ക​രാ​യ മൃ​ദു​ല വാ​ര്യ​ർ, കെ.​കെ നി​ഷാ​ദ്, ഷ​ബീ​ർ അ​ലി, സം​ഗീ​ത് എ​ന്നി​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റും. പ്ര​ശ​സ്ത സി​നി​മ ന​ട​ൻ ജ​യ​രാ​ജ് വാ​ര്യ​ർ പ​ങ്കെ​ടു​ക്കും. ഈ ​സാം​സ്കാ​രി​ക- ക​ലാ​പ​രി​പാ​ടി​യി​ലേ​ക്ക് മു​ഴു​വ​ൻ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ