ഗ​ൾ​ഫി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി ഓ​ണ്‍​ലൈ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ
Thursday, October 7, 2021 11:08 PM IST
കു​വൈ​റ്റ് സി​റ്റി : വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജും മ​റ്റ് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ൾ മ​ന്ത്രി​യു​മാ​യി സം​വ​ദി​ക്കു​ക​യും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്, പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ് ജേ​താ​വ് രാ​ജ്പാ​ൽ ത്യാ​ഗി, ഇ​ന്ത്യ​ൻ ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​സ് ഫോ​റം, ഐ​ബി​പി​സി, ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് എ​ഞ്ചി​നീ​യ​ർ​സ് ഇ​ന്ത്യ, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ടു​ക​ൾ, ഐ​ഐ​ടി / ഐ​ഐ​എം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, മ​റ്റ് സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

സ​ലിം കോ​ട്ട​യി​ൽ