സാ​ര​ഥി ട്ര​സ്റ്റി​ന്‍റെ 15-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Sunday, September 26, 2021 9:19 PM IST
കു​വൈ​റ്റ്: എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ച​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റി​ന്‍റെ 15-മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം സെ​പ്റ്റം​ബ​ർ 24 വെ​ള്ളി​യാ​ഴ്ച ഓ​ണ്‍​ലൈ​ൻ സൂം ​പ്ലാ​റ്റ് ഫോ​മി​ലൂ​ടെ ന​ട​ന്നു.

സാ​ര​ഥി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് കെ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം,സാ​ര​ഥി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ചു . സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ സി​എ​സ്, ജോ. ​സെ​ക്ര​ട്ട​റി ബി​നു​മോ​ൻ എം.​കെ എ​ന്നി​വ​ർ ചേ​ർ​ന്ന് 2020-21 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, ട്ര​സ്റ്റ് ട്ര​ഷ​റ​ർ ലി​വി​ൻ രാ​മ​ച​ന്ദ്ര​ൻ സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം ര​ണ്ടു റി​പ്പോ​ർ​ട്ടു​ക​ളും യോ​ഗം ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി.

ച​ട​ങ്ങി​ൽ വ​ച്ച് സാ​ര​ഥി സെ​ൻ​റ​ർ ഫോ​ർ എ​ക്സ​ല​ൻ​സി​നാ​യി ന​വി​ക​രി​ച്ച വെ​ബ് സൈ​റ്റി​ന്‍റെ (www.scfeacademy.com) ഉ​ദ്ഘാ​ട​ന​വും തു​ട​ർ​ന്ന് സാ​ര​ഥി​യം 2021 മെ​ഗാ​ഷോ​യു​ടെ പ്ര​മോ വീ​ഡി​യോ​യു​ടെ പ്ര​കാ​ശ​ന​വും സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു.

വ​നി​താ വേ​ദി സെ​ക്ര​ട്ട​റി പ്രീ​താ സ​തീ​ഷ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി, കു​മാ​രി നി​ഹാ​രി​ക സു​രേ​ഷി​ന്‍റെ ദൈ​വ​ദ​ശ​കം ആ​ലാ​പ​ന​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സ​ജീ​വ്കു​മാ​ർ ആ​ർ പ്ര​വ​ർ​ത്ത​ന​കാ​ല​യ​ള​വി​ൽ കാ​ല​യ​വ​നി​ക​ക്കു​ള്ളി​ൽ മ​റ​ഞ്ഞു​പോ​യ മ​ഹ​ത് വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്കും, സാ​ര​ഥി​യി​ലെ​യും, ട്ര​സ്റ്റി​ലേ​യും അം​ഗ​ങ്ങ​ൾ, അം​ഗ​ങ്ങ​ളു​ടെ ബ​ന്ധു​മി​ത്രാ​ദി​ക​ൾ എ​ന്നി​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

സാ​ര​ഥി സെ​ൻ​റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​ൻ.​എ​സ് അ​ര​വി​ന്ദാ​ക്ഷ​ൻ. സാ​ര​ഥി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സി​വി, സാ​ര​ഥി വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ൻ​എ​സ് ജ​യ​ൻ, സാ​ര​ഥി ട്ര​ഷ​റ​ർ റ​ജീ​ഷ് മു​ല്ല​ക്ക​ൽ, സാ​ര​ഥി വ​നി​താ വേ​ദി സെ​ക്ര​ട്ട​റി പ്രീ​ത സ​തീ​ഷ്, സാ​ര​ഥി അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം സി​എ​സ് ബാ​ബു, മു​ൻ ട്ര​സ്റ്റ് ജോ​യി​ൻ സെ​ക്ര​ട്ട​റി പ്രേം​സ​ണ്‍ വി.​കെ. എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചു.

അ​ഡ്വ. രാ​ജേ​ഷ് സാ​ഗ​ർ, അ​ജി കെ. ​ആ​ർ, സു​രേ​ഷ് വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​ർ യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ബി​നു​മോ​ൻ എം​കെ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മു​രു​ക​ദാ​സ് വി. ​കെ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞ യോ​ഗം വൈ​കി​ട്ട് 5ന് ​പ​ര്യ​വ​സാ​നി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ