കൈ​ര​ളി ഫു​ജൈ​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Saturday, September 25, 2021 10:43 PM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. പ്ര​മു​ഖ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​രാ​ജാ​ഹ​രി​പ്ര​സാ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​മ്മു​ടെ രാ​ജ്യം ഭ​ര​ണ കൂ​ട സ​മ​ഗ്രാ​ധി​പ​ത്യ സ്വ​ഭാ​വ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും ഇ​ന്ത്യ അ​തി​വേ​ഗം ഒ​രു ഫാ​സി​സ്റ്റ് രാ​ജ്യ​മാ​യി മാ​റു​ക​യാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ ഒ​റ്റ​യൊ​റ്റ​യാ​യി​ട്ടാ​ണ് കാ​ണു​ന്ന​തെ​ങ്കി​ലും ഫാ​സി​സ​ത്തി​നെ​തി​രെ ജാ​ഗ്ര​ത​യോ​ടെ പ്ര​തി​രോ​ധം രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് വി.​പി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ ജി ​കു​ഴി​വേ​ലി​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ലോ​ക കേ​ര​ള​സ​ഭാ അം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യി​ട്ടു​ള്ള സൈ​മ​ണ്‍ സാ​മു​വേ​ൽ, ഫ്ര​ണ്ട്സ് ഓ​ഫ് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് യു​എ​ഇ വൈ​സ് പ്ര​സി​ഡ​ൻ​റ് റൂ​ഷ് മെ​ഹ​ർ, സ​ഹ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി​ട്ടു​ള്ള സു​കു​മാ​ര​ൻ കെ ​പി​എം​എ. റ​ഷീ​ദ്, വ​നി​താ ക​ണ്‍​വീ​ന​ർ ബി​ജി സു​രേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ബ്ദു​ൽ ഖാ​ദ​ർ സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

സു​ജി​ത്ത് വി​പി, സു​കു​മാ​ര​ൻ കെ.​പി ഷ​ജ്റ​ത്ത് ഹ​ർ​ഷ​ൽ, അ​ബ്ദു​ല്ല എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം യോ​ഗം നി​യ​ന്ത്രി​ച്ചു. 25 അം​ഗ ക​മ്മ​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ലെ​നി​ൻ ജി ​കു​ഴി​വേ​ലി​ൽ (പ്ര​സി​ഡ​ന്‍റ്), ബൈ​ജു രാ​ഘ​വ​ൻ , ഷ​ജ്റ​ത്ത് ഹ​ർ​ഷ​ൽ എ​ന്നി​വ​രെ വൈ​സ് പ്രെ​സി​ഡ​ന്‍റു​മാ​രാ​യും അ​ബ്ദു​ൽ ഖാ​ദ​ർ എ​ട​യൂ​ർ (സെ​ക്ര​ട്ട​റി), വി​ൽ​സ​ണ്‍ പ​ട്ടാ​ഴി , പ്ര​മോ​ദ് സി ​എം എ​ന്നി​വ​രെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യും, സു​ധീ​ർ തെ​ക്കേ​ക്ക​ര(​ട്ര​ഷ​റ​ർ), സ​തീ​ഷ് ഓ​മ​ല്ലൂ​ർ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) നി​യാ​സ് (സ്പോ​ർ​ട്സ്ക​ണ്‍​വീ​ന​ർ), സു​മ​ന്ദ്ര​ൻ(​ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ), അ​ബ്ദു​ള്ള(​ക​ൾ​ച്ച​റ​ൽ ജോ​യി​ന്‍റ്ക​ണ്‍​വീ​ന​ർ)​എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.