കു​വൈ​റ്റി​ലെ സ്കൂ​ളു​ക​ളി​ൽ സെ​പ്റ്റം​ബ​ർ 26 മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും
Thursday, September 16, 2021 11:06 PM IST
കു​വൈ​റ്റ് സി​റ്റി : നീ​ണ്ട അ​ട​ച്ചു​പൂ​ട്ട​ലി​നൊ​ടു​വി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ രാ​ജ്യ​ത്തെ വി​ദ്യാ​ല​യ​ങ്ങ​ൾ ഒ​രു​ങ്ങി. മാ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ട​തി​നാ​ൽ വി​ദ്യാ​ല​യ​ങ്ങ​ളെ​ല്ലാം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത്. സ്കൂ​ളും പ​രി​സ​ര​വും ശൗ​ചാ​ല​യം, ക്ലാ​സ് മു​റി​ക​ൾ എ​ന്നി​വ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

വി​ദേ​ശ സ്കൂ​ളു​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 26 മു​ത​ൽ റ​ഗു​ല​ർ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 24 ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​ത്. ഒ​രു ക്ലാ​സി​ൽ പ​ര​മാ​വ​ധി 20 കു​ട്ടി​ക​ൾ മാ​ത്ര​മാ​യി​രി​ക്ക​ണം. ക്ലാ​സ്റൂ​മി​ൽ ഒ​രു കു​ട്ടി​യി​ൽ നി​ന്ന് അ​ടു​ത്ത കു​ട്ടി​യി​ലേ​ക്ക് രണ്ട് മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കും വി​ധ​മാ​യി​രി​ക്ക​ണം ഇ​രി​പ്പി​ടം.

മാ​സ്ക്, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗ​ത്തി​ൽ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ല. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ​വി​ധ മെ​ഡി​ക്ക​ൽ സേ​വ​ന​വും ഒ​രു​ക്കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ധാ​ര​ണ​യി​ലെ​ത്തി​യ​താ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കു​ന്ന ദൗ​ത്യം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. സ്കൂ​ൾ വ​ർ​ഷാ​രം​ഭ​ത്തി​ന് മു​ന്പ് നി​ശ്ചി​ത പ്രാ​യ​പ​രി​ധി​യി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ട് അ​ടു​ത്ത​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. കു​വൈ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ഫൈ​സ​ർ വാ​ക്സി​നാ​ണ് ന​ൽ​കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ