കു​വൈ​റ്റി​ൽ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു
Wednesday, September 15, 2021 10:57 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളെ തു​ട​ർ​ന്ന് കു​വൈ​റ്റി​ലെ വി​ദേ​ശ ജ​ന​സം​ഖ്യ​യി​ൽ കു​റ​വു​ണ്ടാ​യ​താ​യി പു​തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ. നാ​ഷ​ണ​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​റ്റി​ന്‍റെ കീ​ഴി​ൽ ന​ട​ന്ന സ​ർ​വേ​യി​ലാ​ണ് ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​ട​യി​ലു​ള്ള ഏ​റ്റ​വും കു​റ​വ് ജ​ന​സം​ഖ്യ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൽ മാ​ത്ര​മാ​യി 2.2 ശ​ത​മാ​ന​വും ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പ​കു​തി​യി​ൽ 0.9 ശ​ത​മാ​ന​വു​മാ​ണ് വി​ദേ​ശി​ക​ളി​ൽ കു​റ​വു​ണ്ടാ​യ​ത്. ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലാ​യി പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങി​യ​വ​രു​ടെ എ​ണ്ണം 190,000 ആ​യാ​ണ് വ​ർ​ധി​ച്ച​ത്. രാ​ജ്യ​ത്തെ മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 68.2 ശ​ത​മാ​നം ആ​യി കു​റ​ഞ്ഞ​താ​യും സ​ർ​വേ വെ​ളി​പ്പെ​ടു​ത്തി.

ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 46 ല​ക്ഷ​ത്തോ​ള​മാ​ണ് കു​വൈ​റ്റി​ലെ നി​ല​വി​ലെ ജ​ന​സം​ഖ്യ. രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ​വും മ​ഹാ​മാ​രി​യു​മാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ രാ​ജ്യം വി​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത് .

ക​ഴി​ഞ്ഞ കൊ​റോ​ണ കാ​ല​ഘ​ട്ട​ത്തി​ൽ മാ​ത്ര​മാ​യി 3.1 ശ​ത​മാ​ന​മാ​ണ് കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ച് പോ​ക്ക് കു​വൈ​റ്റ് തൊ​ഴി​ൽ മേ​ഖ​ല​യി​ലും ശ​ക്ത​മാ​യ പ്ര​തി​ഫ​ല​ന​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​ല മേ​ഖ​ല​യി​ലും ഇ​പ്പോ​ൾ ത​ന്നെ വി​ദ​ഗ്ദ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ രൂ​ക്ഷ​മാ​യ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നി​ടെ സ്വ​ദേ​ശി​ക​ളു​ടെ ജ​ന​സം​ഖ്യ​യി​ൽ 0.9 വ​ർ​ധ​ന​വ് രേ​ഖാ​പ്പെ​ടു​ത്തി. 15 വ​യ​സി​ന് താ​ഴെ​യു​ള്ള സ്വ​ദേ​ശി കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ചാ നി​ര​ക്കി​ലെ മാ​ന്ദ്യം തു​ട​രു​ക​യാ​ണ് പ​ഠ​നം വെ​ളി​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷം 0.6 ശ​ത​മാ​ന​വും 2018 ൽ 1.0 ​ശ​ത​മാ​ന​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ 2021ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ 0.1 ശ​ത​മാ​നം മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്വ​ദേ​ശി ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ലൊ​ന്നും 15 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നും ഭാ​വി​യി​ൽ തൊ​ഴി​ൽ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സ​ർ​വേ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ