കു​വൈ​റ്റി​ൽ 192 അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ പി​ടി​കൂ​ടി
Wednesday, September 15, 2021 10:54 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് സി​റ്റി​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 192 അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ കണ്ടെത്തി അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ. പ്ര​വാ​സി​ക​ൾ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് പൊ​തു സു​ര​ക്ഷാ വി​ഭാ​ഗം അ​റി​യി​ച്ചു.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ റ​സി​ഡ​ൻ​സി​യു​ള്ള പ്ര​വാ​സി​ക​ളെ​യും തൊ​ഴി​ലു​ട​മ​യി​ൽ നി​ന്നും ഒ​ളി​ച്ചോ​ടി​യ​വ​രെ​യു​മാ​ണ് സു​ര​ക്ഷാ ക്യാ​ന്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം സ​ബ്ഹാ​ൻ, ഫ​ഹാ​ഹീ​ൽ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യി​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ നി​ര​വ​ധി പേ​രെ പി​ടി​കൂ​ടി​യ​ത്. മേ​ജ​ർ ജ​ന​റ​ൽ ഫ​റാ​ജ് അ​ൽ സൗ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ട്രാ​ഫി​ക് - പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ പ​ങ്കെ​ടു​ത്തു. നി​യ​മ വി​ധേ​യ​മ​ല്ലാ​തെ​യു​ള്ള ടാ​ക്സി​ക​ളും അ​ന​ധി​കൃ​ത​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത ഡെ​ലി​വ​റി ബൈ​ക്കു​ക​ളും പി​ടി​ച്ചി​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ