സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ’സ്നേ​ഹാ​ദ​ര​വ്’ വെ​ള്ളി​യാ​ഴ്ച
Wednesday, September 15, 2021 10:45 PM IST
ദു​ബാ​യ്: സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്നേ​ഹാ​ദ​ര​വ് എ​ന്ന പ​രി​പാ​ടി ഒ​രു​ക്കു​ന്നു . സെ​പ്റ്റം​ബ​ർ 17 വെ​ള്ളി രാ​വി​ലെ 10.15 മു​ത​ലാ​ണ് യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ദു​ബാ​യ് ഇ​ട​വ​ക​യു​ടെ മു​ൻ​വി​കാ​രി​യും യു​വ​ജ​ന​പ്ര​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സാം ​വി ഗ​ബ്രി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നീ​ഷ് ബാ​ബു, സ​ഹ​വി​കാ​രി ഫാ. ​സി​ബു തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച് ജൂ​ബി​ലി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള