കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 15, 2021 10:43 PM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ത്തി​ന്‍റെ 2020-21ലെ ​വി​ത​ര​ണോ​ദ്ഘാ​ട​നം റി​യാ​ദി​ൽ ന​ട​ന്നു. ബ​ത്ഹ ഡി​മോ​റോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​ത​ര​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള പൊ​തു​വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ വ​കു​പ്പ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ​ര​സ്പ​രം ക​ണ്ടു​കൊ​ണ്ടു​ള്ള ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം കേ​ര​ള സ​ർ​ക്കാ​ർ ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും, അ​തി​നു​വേ​ണ്ടു​ന്ന ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​വാ​ൻ സാ​ധി​ക്കാ​ത്ത കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ വി​ദ്യാ​കി​ര​ണ്‍ പ​ദ്ധ​തി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​കി​ര​ണ്‍ പ​ദ്ധ​തി​യെ വി​ജ​യി​പ്പി​ക്കാ​ൻ കേ​ളി​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ സ​ഹാ​യ-​സ​ഹ​ക​ര​ണം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി ശി​വ​കു​ട്ടി പ​രാ​മ​ർ​ശി​ച്ചു.

കേ​ളി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി.​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ണ്‍​വീ​ന​റും, ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ കെ.​പി.​എം. സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ർ, ഗോ​പി​നാ​ഥ് വേ​ങ്ങ​ര, ഗീ​വ​ർ​ഗീ​സ്, ജോ​സ​ഫ് ഷാ​ജി, കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ആ​ക്ടിം​ഗ ട്ര​ഷ​റ​ർ സെ​ബി​ൻ ഇ​ഖ്ബാ​ൽ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, കു​ടും​ബ വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യാ വി​നോ​ദ്, സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ഈ ​വ​ർ​ഷം മു​ത​ൽ ആ​ദ​രി​ക്കാ​നാ​ണ് കേ​ളി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി 182 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ റി​യാ​ദി​ലും ബാ​ക്കി​യു​ള്ള​വ​ർ നാ​ട്ടി​ലു​മാ​ണ്. പു​ര​സ്കാ​രം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ഷ് അ​വാ​ർ​ഡും, മെ​മെ​ന്േ‍​റാ​യും, കേ​ളി​യു​ടെ അ​ഭി​ന​ന്ദ​ന​പ​ത്ര​വു​മാ​ണ് ന​ൽ​കു​ന്ന​ത്. കെ​പി​എം സാ​ദി​ഖ്, സ​തീ​ഷ് കു​മാ​ർ, ഗോ​പി​നാ​ഥ് വേ​ങ്ങ​ര, ഗീ​വ​ർ​ഗീ​സ്, ടി.​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, ജോ​സ​ഫ് ഷാ​ജി, സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ് എ​ന്നി​വ​രാ​ണ് ഫാ​ത്തി​മ സു​ൽ​ഫി​ക്ക​ർ, മു​ഹ​മ്മ​ദ് സി​നാ​ൻ, വി​ഷ്ണു​പ്രി​യ ജോ​മോ​ൾ, യാ​രാ ജു​ഹാ​ന എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. യാ​രാ ജു​ഹാ​ന ക്യാ​ഷ് അ​വാ​ർ​ഡ് തു​ക കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​കി​ര​ണ്‍ പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു.