കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, September 13, 2021 8:48 PM IST
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ അ​ഞ്ചാ​മ​ത്തെ ഓ​ണാ​ഘോ​ഷം റി​ഫ ഏ​രി​യ​യി​ൽ ന​ട​ത്ത​പ്പെ​ട്ടു. കെ​പി​എ റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ക്ഷ​ണി​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ്റ്റാ​ലി​ൻ ജോ​സ​ഫ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ ജോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഓ​ണ​സ​ന്ദേ​ശ​വും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്രെ​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു, ഏ​രി​യ വൈ. ​പ്രെ​സി​ഡ​ന്‍റ്റ് ദി​ൽ​ഷാ​ദ് രാ​ജ്, ജോ. ​സെ​ക്ര​ട്ട​റി ഷി​ബു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​റി​യി​ച്ചു.

കെ​പി​എ റി​ഫ ഏ​രി​യ ക​മ്മി​റ്റി ഐ​എം​സി ഹോ​സ്പി​റ്റ​ൽ റി​ഫ​യു​മാ​യി ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന 10 ദി​വ​സ​ത്തെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി ഡോ. ​പ്രി​നീ​ഷ് വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ​ക്ക് ഓ​ണ​പ്പു​ട​വ ന​ൽ​കു​ക​യും കൂ​ടാ​തെ മു​ൻ കേ​ര​ള ഫു​ട്ബോ​ൾ താ​രം രാ​ജേ​ന്ദ്ര​നെ​യും കെ.​പി.​എ സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

കെ​പി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് വി​നു ക്രി​സ്റ്റി നി​യ​ന്ത്രി​ച്ച യോ​ഗ​ത്തി​നു ഏ​രി​യ സെ​ക്ര​ട്ട​റി അ​ൻ​ഷാ​ദ് അ​ഞ്ച​ൽ സ്വാ​ഗ​ത​വും, ഏ​രി​യ ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ​യും, ഓ​ണ​ക്ക​ളി​ക​ളും, വ​നി​താ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വാ​തി​ര​യും, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ട്ടു. തു​ട​ർ​ന്ന്് ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ കൊ​ല്ലം ജി​ല്ലാ വ​നി​താ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ കൊ​ല്ലം ത​ണ്ട​ർ ഗേ​ൾ​സ് വി​ജ​യി​ക​ളാ​യി. ക്വ​യി​ലോ​ണ്‍ സൂ​പ്പ​ർ ക്യൂ​ൻ​സ് ര​ണ്ടാം സ്ഥാ​ന​വും ദേ​ശി​ങ്ങ​നാ​ട് ഏ​ഞ്ച​ൽ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ