അ​ൽ​മ​നാ​ർ മ​ദ്ര​സ​യു​ടെ പ്ര​വേ​ശ​നോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി
Monday, September 13, 2021 8:47 PM IST
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന് കീ​ഴി​ൽ സ​ല​ത്വ ജ​ദീ​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​മ​നാ​ർ മ​ദ്ര​സ​യു​ടെ 2021-22അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന പ​രി​പാ​ടി വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ് കു​ഞ്ഞി​മു​ഹ​മ്മ​ദ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്സ​റ പ്ര​സ്ഥാ​നം സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​ത്ര​മേ ആ​ത്മീ​യ ഭൗ​തി​ക ചൂ​ഷ​ണ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ ക​ഴി​യു​ക​യൊ​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ മു​ജീ​ബ്റ​ഹ്മാ​ൻ മി​ശ്കാ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ഇ​എ​സ്. സ്കൂ​ൾ ഖ​ത്ത​ർ ഗ​വേ​ണിം​ഗ് ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ ക​രീം സാ​ഹി​ബ് മു​ഖ്യാ​ഥി​തി​യാ​യി ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും പു​രോ​ഗ​തി​ക്കു​മൊ​പ്പം കു​ട്ടി​ക​ളു​ടെ മ​ത-​ധാ​ർ​മ്മി​ക രം​ഗ​ത്തു കൂ​ടി ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

വി​സ്ഡം അ​ക്കാ​ദ​മി​ക് വിം​ഗ് മെ​ന്പ​ർ അം​ജ​ദ് മ​ദ​നി സ​ര​സ​മാ​യ ശൈ​ലി​യി​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു. സി.​പി ഷം​സീ​ർ, അ​ബ്ദു​ൽ വ​ഹ്ഹാ​ബ് വ​ക്ര, സ്വ​ലാ​ഹു​ദ്ദീ​ൻ സ്വ​ലാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​നും മ​റ്റ് വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും 55559756/ 3310 5963 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: നൗ​ഷാ​ദ് അ​ലി